'ദേവസ്വത്തിന് രാഷ്ട്രീയമില്ല, ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ല'; ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്

'ദേവസ്വത്തിന് രാഷ്ട്രീയമില്ല, ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ല'; ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്
Mar 15, 2025 09:12 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി.എസ്പ്രശാന്ത് പറഞ്ഞു.

ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകും. ദേവസ്വത്തിന് രാഷ്ട്രീയമില്ല. കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.19 ന്ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യും

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടി. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ ചിഹ്നവുമുണ്ടായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്നാണ് വിമര്‍ശനം. സമൂഹമാധ്യമത്തിൽ ബിജെപി അനുകൂല പേജുകളില്‍ പ്രതിഷേധം ശക്തം.

#Devaswom #Board #comes #out #against #revolutionary #song #Kadakkal #temple #festival.

Next TV

Related Stories
'കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിടും, കഴുത്തിൽ അമർത്തും'; മലപ്പുറത്ത് 21കാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭർത്താവ്

Mar 15, 2025 12:31 PM

'കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിടും, കഴുത്തിൽ അമർത്തും'; മലപ്പുറത്ത് 21കാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭർത്താവ്

എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു, വയോധികന് ദാരുണാന്ത്യം

Mar 15, 2025 12:07 PM

കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു, വയോധികന് ദാരുണാന്ത്യം

ചേലിയ മഹല്ല് മുൻ പ്രസിഡൻ്റ് മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ...

Read More >>
 കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

Mar 15, 2025 11:50 AM

കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവിൽ വെച്ച് ഇന്നലെ യുവാക്കളെ പിടകൂടി...

Read More >>
ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം

Mar 15, 2025 11:33 AM

ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം

ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം....

Read More >>
Top Stories