മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് പുറത്തെടുത്തു

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് പുറത്തെടുത്തു
Mar 12, 2025 06:49 AM | By Jain Rosviya

എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

മാർച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.

രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക്ക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക്ക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്.

ഇ.എൻ.ടി വിഭാഗം വകുപ്പ് മേധാവിയായ ഡോ.തുളസീധരനും, അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷും, സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടുന്ന ടീമാണ് എൻഡോസ്കോപ്പി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. അപകടനില തരണം ചെയ്ത കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

#Three #hour #surgery #removes #hanger #hook #stuck #15 #year #old #throat

Next TV

Related Stories
പാതിവില തട്ടിപ്പ്; സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

Mar 12, 2025 02:20 PM

പാതിവില തട്ടിപ്പ്; സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

സായ് ഗ്രാമിന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ...

Read More >>
ഏറ്റുമാനൂരിൽ റെയില്‍വെ ട്രാക്കിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി

Mar 12, 2025 02:12 PM

ഏറ്റുമാനൂരിൽ റെയില്‍വെ ട്രാക്കിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി

നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ്...

Read More >>
മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കുറ്റ്യാടി കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം, പ്രതി പിടിയിൽ

Mar 12, 2025 01:52 PM

മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കുറ്റ്യാടി കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം, പ്രതി പിടിയിൽ

യോഗം നടത്തുന്നത്​ ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും​ എതിർത്തിരുന്നു....

Read More >>
കുളം വൃത്തിയാക്കുന്നതിനിടെ മുഷു മത്സ്യത്തിന്റെ കുത്തേറ്റു; തലശ്ശേരി സ്വദേശിയായ യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച്‌ മാറ്റി

Mar 12, 2025 01:32 PM

കുളം വൃത്തിയാക്കുന്നതിനിടെ മുഷു മത്സ്യത്തിന്റെ കുത്തേറ്റു; തലശ്ശേരി സ്വദേശിയായ യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച്‌ മാറ്റി

അപ്പോഴേക്കും തീപ്പൊള്ളിയത് പോലെ കൈപ്പത്തി നിറയെ കുമിളകള്‍ രൂപപ്പെട്ടിരുന്നു. മൂന്ന് തവണകളിലായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട്...

Read More >>
തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ

Mar 12, 2025 01:11 PM

തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ

ചാവക്കാട് സബ് ജയിലിൽ റിമാൻഡിലായ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ...

Read More >>
മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; കേസെടുത്ത് അന്വേഷണം

Mar 12, 2025 12:40 PM

മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; കേസെടുത്ത് അന്വേഷണം

മരത്തിന് അടിപ്പെട്ട് മരിച്ച വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ഇട്ടിരുന്നതിനാൽർ, ബെൽറ്റിനുള്ളിൽ തന്നെ...

Read More >>
Top Stories