#accident | നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

#accident | നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക്  ഇടിച്ചുകയറി അപകടം
Dec 11, 2024 02:48 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) തൃശൂർ ഊരകത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. മുൻവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇയാളെ ഇടിച്ചിട്ടാണ് കാർ റിസപ്‌ഷൻ എരിയയിലേക്ക് കയറിയത്. ഇയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഹോട്ടലിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന് മുന്നിൽ നിന്നും വേഗതകുറച്ച് കാര്‍ തിരിക്കുന്നതും ഇതിനിടയിൽ നിയന്ത്രണം നഷ്ടമായി ഹോട്ടലിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാര്‍ തിരിയുന്നതിനിടെയാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരനെ തട്ടിയിട്ടശേഷമാണ് കാര്‍ ഹോട്ടലിന് അകത്തേക്ക് ഇടിച്ചുകയറിയത്. ഇതിന് പിന്നാലെ സ്ഥലത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്.

#car #rammed #hotel #Thrissur's #Ooraka.

Next TV

Related Stories
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

Jul 20, 2025 08:31 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി...

Read More >>
 ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

Jul 20, 2025 08:18 AM

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത്...

Read More >>
'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

Jul 20, 2025 08:00 AM

'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്ല്യ ശേഖര്‍ ഭര്‍ത്താവ് സതീഷില്‍ നിന്നും നേരിട്ടത് കടുത്ത പീഡനമെന്ന് പിതാവ്...

Read More >>
 നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

Jul 20, 2025 06:52 AM

നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം....

Read More >>
പോര് ഒത്തുതീർപ്പിലേക്കോ? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും, നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

Jul 20, 2025 06:40 AM

പോര് ഒത്തുതീർപ്പിലേക്കോ? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും, നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കറെ...

Read More >>
Top Stories

//Truevisionall