തൃശൂർ: (truevisionnews.com) 'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ തൃശൂരിലെ ആമ്പല്ലൂരിൽ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ സമാപന സമ്മേളനമായ കേരള യുവജന സമ്മേളനത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം സമുന്നതരായ പ്രാസ്ഥാനിക നേതാക്കളുടേയും നൂറുകണക്കിന് പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങുകളോടെ നടന്നു.
കാൽനാട്ടൽ ചടങ്ങ് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി.എസ്.കെ മൊയ്തു ബാഖവി, ഐ.എം.കെ ഫൈസി,കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി മജീദ് കക്കാട്,സി. പി സൈതലവി മാസ്റ്റർ ചെങ്ങര എന്നിവർ പ്രസംഗിച്ചു.
സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പന്തൽ കാൽ നാട്ടൽ ചടങ്ങിന് നേതൃത്വം നൽകി.
പതിനായിരം സ്ഥിരം പ്രതിനിധികളും മൂന്നു ലക്ഷം സന്ദർശകരും എത്തുന്ന സമ്മേളന നഗരിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
സമ്മേളന പ്രോഗ്രാമുകൾക്ക് പുറമെ വിവിധതരം എക്സ്പോകൾ, പുസ്തകലോകം,എജു സൈൻ തുടങ്ങിയ അനുബന്ധ പരിപാടികൾക്കു കൂടി ആവശ്യമായ ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന പന്തലിൻ്റെ കാൽനാട്ടൽ കർമമാണ് നടന്നത്.
ഒൻപത് കേന്ദ്രങ്ങളിൽ പ്രത്യേകം നിശ്ചയിച്ച് നൽകിയ മഖാമുകളിലെ സിയാറത്തിന് ശേഷമാണ് പ്രവർത്തകരും സംഘടനാ സാരഥികളും സമ്മേളന നഗരിയിലേക്ക് എത്തിയത്.
#city #woke #up #Kerala #Youth #Conferences #Pandal #Kal #Natal #Karma #became #proud