പിറവം : (truevisionnews.com) എയ്ഡഡ് സ്കൂളിലെ അധ്യാപകനെത്തിരെ പീഡന പരാതി. അതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
കഴിഞ്ഞ ദിവസം അധ്യാപകൻ കാറിൽ കയറ്റി മോശമായി പെരുമാറിയെന്ന് കൂട്ടുക്കാരിയോട് പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞത്തോടെ അധ്യാപകന്റെ വാഹനം ഇവർ ആക്രമിച്ചിരുന്നു.
സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അധ്യാപകരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാനും , ഇരയെ സ്വാധീനിക്കാനും ശ്രമമുണ്ടായതായി ആരോപണം ഉയർന്നു.
പരാതിയിൽ ഇടപ്പെടുന്നവരും കൂട്ട് പ്രതിയാവുമെന്ന നിയമപദേശം വന്നത്തോടെ പലരും പിന്മാറുകയായിരുന്നു. പരാതി കിട്ടിയത്തായി പോലീസ് അറിയിച്ചു. തുടർ നടപടി ഇന്ന് ഉണ്ടാവുമെന്ന് അവർ പറഞ്ഞു.
#Harassment #complaint #against #teacher #Piravam #aided #school
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)