തളിപ്പറമ്പ്: (truevisionnews.com) മുയ്യത്ത് ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മൈ ജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥിയായ അരിമ്പ്രയിലെ എൻ കെ അദ്വൈതി(19)നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആയിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്ന് പറശ്ശിനിയിലേക്ക് പച്ചക്കറി കയറ്റി വന്ന ലോറിയാണ് അദ്വൈത് ഓടിച്ചിരുന്ന K L 59 1404 ബൈക്കിൽ ഇടിച്ചത്.
അതുവഴി വന്ന ചർച്ച് കോളേജ് വിദ്യാർത്ഥികൾ ഉടൻ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
#Bike #accident #kannur #student #injured