#suicide | മകന്റെ ദേഹത്ത് ബ്ലേഡുകൊണ്ട് വരഞ്ഞു, സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം ജീവനൊടുക്കി, സജീവന്റെ മരണവാർത്തയിൽ ഞെട്ടി നാട്

#suicide |   മകന്റെ ദേഹത്ത് ബ്ലേഡുകൊണ്ട് വരഞ്ഞു, സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം ജീവനൊടുക്കി, സജീവന്റെ മരണവാർത്തയിൽ ഞെട്ടി നാട്
Nov 21, 2024 09:12 AM | By Susmitha Surendran

അരിമ്പൂർ (തൃശൂർ): (truevisionnews.com)  സജീവന്റെ മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് നാട്. കുടുംബവഴക്കിനെ തുടർന്ന് മകനെ ശരീരമാസകലം ബ്ലേഡുകൊണ്ട് വരഞ്ഞ് പരിക്കേൽപിച്ച ശേഷം സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം  തൂങ്ങിമരിക്കുകയായിരുന്നു.

മനക്കൊടി വെങ്കിളിപ്പാടത്ത് നമ്പനത്ത് വീട്ടിൽ സജീവനെ (68)ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മനക്കൊടിയിൽ വാടക വീട്ടിലാണ് സജീവൻ താമസിക്കുന്നത്.

കഴിഞ്ഞയാഴ്ച കുടുംബവഴക്കിനെ തുടർന്ന് സജീവൻ മകനായ സോനു (30) വിനെ ശരീരമാസകലം ബ്ലേഡുകൊണ്ട് വരിഞ്ഞ് പരിക്കേൽപിച്ചിരുന്നു. സജീവന്‍റെ ഭാര്യ അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് സജീവൻ മകനെ പരിക്കേൽപിച്ചത്. നെഞ്ചിലും പുറത്തുമായി ശരീരത്തിൽ മുപ്പതിലധികം മുറിവുകളോടെ സോനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് സജീവൻ തനിച്ചാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്.

ഇതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ നേരത്തേ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സ്ആപ്പിൽ അയച്ചുകൊടുത്തത്.

ഇദ്ദേഹം സജീവന്റെ വീട്ടിലേക്ക് അന്വേഷിച്ച് എത്തുമ്പോഴേക്കും മരിച്ചിരുന്നു. വീടിനു പിറകുവശത്താണ് സജീവനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. 

#Father #commits #suicide #after #cutting #son's #body #with #blade

Next TV

Related Stories
ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

Jul 20, 2025 10:55 PM

ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Jul 20, 2025 09:39 PM

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ ...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
Top Stories

//Truevisionall