#bribe | കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്​.ഇ.ബി ഓവർസിയർ വിജിലൻസ്​ പി​ടി​യി​ൽ

#bribe | കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്​.ഇ.ബി ഓവർസിയർ വിജിലൻസ്​ പി​ടി​യി​ൽ
Oct 31, 2024 11:59 AM | By Susmitha Surendran

കോ​ട്ട​യം: (truevisionnews.com)  വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കെ.​എ​സ്.​ഇ.​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ്​ പി​ടി​യി​ൽ.

കെ.​എ​സ്.​ഇ.​ബി കു​റ​വി​ല​ങ്ങാ​ട്​ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ഓ​വ​ർ​സി​യ​ർ ത​ല​യോ​ല​പ്പ​റ​മ്പ്​ കീ​ഴൂ​ർ മു​ള​ക്കു​ളം മ​ണ്ണാ​റ​വേ​ലി​യി​ൽ എം.​കെ. രാ​ജേ​ന്ദ്ര​നെ​യാ​ണ് (51) കോ​ട്ട​യം വി​ജി​ല​ൻ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

കു​റ​വി​ല​ങ്ങാ​ട്​ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ താ​ൽ​ക്കാ​ലി​ക​ ക​ണ​ക്ഷ​ൻ സ്ഥി​ര​മാ​ക്കി ന​ൽ​കാ​നാ​ണ്​ ഓ​വ​ർ​സി​യ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​ർ​മാ​ണാ​വ​​ശ്യ​ത്തി​ന്​ ന​ൽ​കി​യ ക​ണ​ക്ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്താ​നാ​യി ഈ ​മാ​സം 14നാ​ണ്​​ സെ​ക്ഷ​ൻ ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച ഇ​വ​ർ ഓ​വ​ർ​സി​യ​റെ വീ​ണ്ടും സ​മീ​പി​ച്ചു. താ​ൽ​ക്കാ​ലി​ക ക​ണ​ക്ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ രാ​ജേ​ന്ദ്ര​ൻ, 10000 രൂ​പ ന​ൽ​കി​യാ​ൽ അ​ടു​ത്ത​ദി​വ​സം ത​ന്നെ വീ​ട്ടി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യം പ്ര​വാ​സി​യു​ടെ പി​താ​വ്​ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു. വി​ജി​ല​ൻ​സ്​ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വ​ർ പ​ണം ന​ൽ​കാ​മെ​ന്ന്​ രാ​ജേ​ന്ദ്ര​നെ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച പ്ര​വാ​സി​യു​​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം താ​ൽ​ക്കാ​ലി​ക ക​ണ​ക്ഷ​ൻ സ്ഥി​ര​മാ​ക്കി മാ​റ്റി ന​ൽ​കി. തു​ട​ർ​ന്ന്​ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ജി​ല​ൻ​സ്​ ന​ൽ​കി​യ ​തു​ക കൈ​മാ​റി.

ഇ​തി​നി​ടെ, സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വി​ജി​ല​ൻ​സ്​ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 1.30ന്​ ​അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി നി​ർ​മ​ൽ ബോ​സ്, ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സ​ജു എ​സ്. ദാ​സ്, മ​നു വി. ​നാ​യ​ർ, സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സ്റ്റാ​ൻ​ലി തോ​മ​സ്, പ്ര​ദീ​പ്, സു​രേ​ഷ്​ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

#KSEB #Overseer #Vigilance #caught #while #accepting #bribe

Next TV

Related Stories
#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

Dec 26, 2024 01:11 PM

#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ...

Read More >>
#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 26, 2024 01:06 PM

#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു...

Read More >>
#suicide  |   ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

Dec 26, 2024 12:47 PM

#suicide | ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ സാരമായ...

Read More >>
#accident |  രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച്  അപകടം;  23 കാരന്  ദാരുണാന്ത്യം

Dec 26, 2024 12:21 PM

#accident | രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; 23 കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു....

Read More >>
#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

Dec 26, 2024 12:05 PM

#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദ്ദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു....

Read More >>
#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

Dec 26, 2024 11:57 AM

#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ്...

Read More >>
Top Stories