#complaint | നി​ര​ന്തരം മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ജീവനക്കാരിയുടെ പീഡന പരാതി

#complaint | നി​ര​ന്തരം മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ജീവനക്കാരിയുടെ പീഡന പരാതി
Oct 26, 2024 10:59 AM | By Athira V

ക​രു​നാ​ഗ​പ്പ​ള്ളി ( കൊല്ലം ) : ( www.truevisionnews.com ) ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ല്‍ രാ​ജു​വി​നെ​തി​രെ ന​ഗ​ര​സ​ഭ ഓ​ഫി​സ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഒ​രു​വ​ർ​ഷ​മാ​യി ചെ​യ​ർ​മാ​ൻ നി​ര​ന്ത​ര​മാ​യി മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ്​ പ​രാ​തി. വ​ഴ​ങ്ങാ​തി​രു​ന്ന​തി​നാ​ൽ വൃ​ക്ക​രോ​ഗി​യാ​യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മു​ഴു​വ​ൻ ചി​കി​ത്സ ചെ​ല​വും ഏ​റ്റെ​ടു​ത്തു​കൊ​ള്ളാ​മെ​ന്ന്​ പ​റ​ഞ്ഞും​ പീ​ഡ​ന​ത്തി​ന് മു​തി​ര്‍ന്നു.

ചെ​യ​ർ​മാ​നോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​ക്ക് പ​ല​പ്രാ​വ​ശ്യം നി​ര്‍ബ​ന്ധി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ആ​റും മൂ​ന്നും വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വ് എ​ന്ന നി​ല​യി​ലും രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ അ​വ​സ്ഥ​യും ഓ​ർ​ത്താ​ണ് ഇ​ത്ര​യും നാ​ൾ മൂ​ടി​വെ​ച്ച​ത്‌.

ശ​ല്യം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​ത്. ഇം​ഗി​ത​ത്തി​ന്​ വ​ഴ​ങ്ങാ​ത്ത​തി​ൽ ഓ​ഫി​സി​ൽ പ​തി​വാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. ഹ​രി​ത ക​ർ​മ​സേ​ന​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന ത​ന്നെ ക​ക്കൂ​സ് ക​ഴു​കു​ന്ന ജോ​ലി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​താ​യും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ദ​ലി​ത്‌ സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ ക​മീ​ഷ​ന്‍ മു​മ്പാ​കെ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യ വി​വ​രം ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ ഡോ. ​മീ​ര​യോ​ട്‌ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ല, ഏ​രി​യ, ലോ​ക്ക​ൽ, ബ്രാ​ഞ്ച് നേ​താ​ക്ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞു.

അതേസമയം വ്യ​ക്തി​പ​ര​മാ​യി ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​നാ​യി മെ​ന​ഞ്ഞെ​ടു​ത്ത ഒ​രു ക​ഥ മാ​ത്ര​മാ​ണ് ഈ ​പ​രാ​തി​യെ​ന്നും വ​സ്തു​ത​യു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു വ്യ​ക്ത​മാ​ക്കി.

#Constantly #calling #room #trying #sexually #harass #Harassment #complaint #employee #against #Karunagappally #Municipal #Corporation #Chairman

Next TV

Related Stories
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
#wildelephant |  സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

Dec 27, 2024 12:15 PM

#wildelephant | സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ...

Read More >>
#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

Dec 27, 2024 12:07 PM

#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു...

Read More >>
#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്;  സ്വർണവില ഇന്നും വർധിച്ചു

Dec 27, 2024 11:53 AM

#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്; സ്വർണവില ഇന്നും വർധിച്ചു

ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200...

Read More >>
Top Stories

Entertainment News