#arrest | മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് 87 ലക്ഷത്തോളം രൂപ; ബാങ്ക് അപ്രൈസർ അറസ്റ്റിൽ

#arrest | മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് 87 ലക്ഷത്തോളം രൂപ; ബാങ്ക് അപ്രൈസർ അറസ്റ്റിൽ
Oct 23, 2024 07:56 AM | By Jain Rosviya

കൊല്ലം: (truevisionnews.com)കൊല്ലം തേവലക്കരയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ബാങ്ക് അപ്രൈസർ അറസ്റ്റിൽ.

തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറിൽ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്.

ഇന്ത്യൻ ബാങ്കിന്‍റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയൻ. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയായിരുന്നു തട്ടിപ്പ്. ആ രേഖ ഉപയോഗിച്ച് മുക്കുപ്പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു.

കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് ആറ് ഇടപാടുകാരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അജിത്ത് വിജയനാണ് പണം കൈക്കലാക്കിയതെന്ന് ബോധ്യമായത്.

പിടിക്കപ്പെടുമെന്നായതോടെ പ്രതി ഒളിവിൽ പോയി. ഇതോടെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ ബാങ്കിന് മുന്നിൽ പ്രതിഷേധം തുടങ്ങി.

സംസ്ഥാനത്തിന് അകത്തും പുറത്തും പ്രതിക്ക് വേണ്ടി പൊലീസ് വലവിരിച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് അന്വേഷണവും ശക്തമാക്കി.

പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ഇങ്ങനെയാണ് വിവരം ലഭിച്ചത്. പൊലീസ് ബംഗളൂരിൽ എത്തിയെങ്കിലും അജിത്ത് വിജയൻ രാജസ്ഥാനിലേക്ക് കടന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പ്രതി വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.

#87 #lakh #rupees #were #rold #gold #loan #Bank #appraiser #arrested

Next TV

Related Stories
#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

Dec 27, 2024 01:08 PM

#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​ൻ, ബി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം...

Read More >>
#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

Dec 27, 2024 12:57 PM

#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​സ്ഹാ​ക്കി​നെ...

Read More >>
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
#wildelephant |  സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

Dec 27, 2024 12:15 PM

#wildelephant | സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ...

Read More >>
Top Stories

Entertainment News