#missingcase | 9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; മൂന്നാമത്തെയാളും പിടിയില്‍

#missingcase | 9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; മൂന്നാമത്തെയാളും പിടിയില്‍
Feb 25, 2024 09:05 AM | By Athira V

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തില്‍ മൂന്നാമത്തെയാളും പിടിയില്‍. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച അന്തിക്കാട് സ്വദേശി ജയരാജ് ആണ് പിടിയിലായത്.

പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ തൃശ്ശൂര്‍ സ്വദേശികളായ അതുല്‍(22),അജില്‍ എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട് പിടിയിലായ അതുല്‍ മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഇയാളെ പിടികൂടി. പിന്നീട് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ തൃശ്ശൂർ സ്വദേശി അജിലിനെ അന്തിക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. 

പെണ്‍കുട്ടിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്.

സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു

. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.അതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്.

#girl #goes #missing #tiruvalla #third #person #under #arrest

Next TV

Related Stories
#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

Dec 6, 2024 04:08 PM

#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം...

Read More >>
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
Top Stories