#ArvindKejriwalarrest | കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണം; ഹൈക്കോടതിയെ സമീപിച്ച് ഹിന്ദുസേന

#ArvindKejriwalarrest | കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണം; ഹൈക്കോടതിയെ സമീപിച്ച് ഹിന്ദുസേന
Mar 30, 2024 12:41 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ (ഇ.ഡി.) കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.

ഹിന്ദു സേനയാണ് വെള്ളിയാഴ്ച ഹര്‍ജി സമര്‍പിച്ചത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കെജ്‌രിവാളിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ സമര്‍പിക്കപ്പെട്ട സമാനമായ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടി ജുഡീഷ്യറിയുടെ ഇടപെടലിന് ഉപരിയാണെന്നും നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങള്‍ (എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍) വിഷയം പരിശോധിക്കണമെന്നും ജസ്റ്റിസ് മന്‍മീത് പി.എസ്. അറോറ അഭിപ്രായപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലാകുന്നപക്ഷം മുഖ്യമന്ത്രിയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഇരുന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാമോ എന്ന കാര്യത്തില്‍ ഭരണഘടനയില്‍ വ്യക്തതയില്ലെന്നാണ് ഹിന്ദു സേനയുടെ പൊതുതാത്പര്യഹര്‍ജിയിലെ വാദം.

കെജ്‌രിവാള്‍ ഭരണഘടനാപരമായ വിശ്വാസ്യത ലംഘിച്ചതായും അക്കാരണത്താല്‍ത്തന്നെ അന്വേഷണഏജന്‍സി കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പ് തന്നെ കെജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കണമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

കെജ് രിവാള്‍ മുഖ്യമന്ത്രിയായി തുടരാനും പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ ഭരണനിര്‍വഹണം നടത്താനും തീരുമാനിച്ചിരിക്കുകയാണെന്നും കെജ്‌രിവാളിന്റെ അറസ്റ്റിനുപിന്നില്‍ ഭരണഘടനാപരമായ വിശ്വാസ്യതയുടെ ലംഘനമാണെന്നുള്ള കാര്യം വ്യക്തമായതിനാല്‍ കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.

#Kejriwal #removed #from #post #ChiefMinister'; #Hindusena #approached #HighCourt

Next TV

Related Stories
 #missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

Apr 28, 2024 09:34 PM

#missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്....

Read More >>
#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

Apr 28, 2024 08:25 PM

#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം...

Read More >>
#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

Apr 28, 2024 08:12 PM

#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി...

Read More >>
#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

Apr 28, 2024 07:35 PM

#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ്...

Read More >>
#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

Apr 28, 2024 07:34 PM

#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
Top Stories