#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ
Apr 28, 2024 08:12 PM | By Susmitha Surendran

ഡൽഹി: (truevisionnews.com)  തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ.

തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി പറഞ്ഞു.

കേരളത്തിൽ ബി ജെ പി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര സീറ്റ് കിട്ടില്ലെങ്കിലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻ ഡി എ വോട്ട് സംസ്ഥാനത്ത്‌ കൂടും. എൽഡിഎഫും യുഡിഎഫും മത്സരിച്ച് ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനാൽ ഭൂരിപക്ഷ ജനങ്ങളിൽ കുറച്ചു പേർ എൻ ഡി എക്കൊപ്പം പോകും.

ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടും. ശോഭ പിടിക്കുന്ന കൂടുതൽ വോട്ടിന്റെ ഗുണം ലഭിക്കുന്നത് ആരിഫിനായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത്‌ ആരും ജയിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ജയം എളുപ്പമല്ല. ജോയിയുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തുഷാർ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള ഒരു സാധ്യതയും ഇല്ല. തുഷാർ കോട്ടയത്ത് ജയിക്കുമോയെന്ന് അറിയില്ല. മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇപി ജയരാജനും ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു.

കൂടിക്കാഴ്ച വോട്ടർമാരെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. ഇതുപോലുള്ള വിവാദം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് ആരെ വേണമെങ്കിലും കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാർട്ടി അറിഞ്ഞുകൊണ്ടോ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തോ ആണ് ഇപി ജയരാജൻ അദ്ദേഹത്തെ കണ്ടതെങ്കിൽ കുഴപ്പമില്ല. കണ്ടതിനുശേഷവും പാർട്ടിയിൽ റിപ്പോർട്ട് ചെയ്തില്ല.

ഇ പി എൽ ഡി എഫ് കൺവീനർ എന്ന നിലയിൽ പിന്നോട്ടാണെന്നും വാർത്താപുരുഷനായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

#vellappallynatesan #said #NDA #candidate #SureshGopi #not #win #Thrissur.

Next TV

Related Stories
#murder |തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

May 13, 2024 12:08 PM

#murder |തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

ഇന്നലെ രാത്രിയോടെ അജ്ഞാത അക്രമി സംഘം മിന്റുവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തി....

Read More >>
#ACCIDENT | ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം, 17 പേർക്ക് പരിക്ക്

May 13, 2024 12:05 PM

#ACCIDENT | ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം, 17 പേർക്ക് പരിക്ക്

അപകടം നടന്ന ഉടൻ തന്നെ കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിയോടിയെന്ന് പൊലീസ് പറ‌ഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ...

Read More >>
#MSelvaraj | സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

May 13, 2024 09:13 AM

#MSelvaraj | സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന്...

Read More >>
#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

May 13, 2024 08:14 AM

#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ്...

Read More >>
#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

May 13, 2024 07:27 AM

#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തര്‍പ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാള്‍(8), ബിഹാര്‍(5), ഒഡിഷ(4), ഝാര്‍ഖണ്ഡ്(4),...

Read More >>
#LokSabhaelection  |  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

May 13, 2024 06:21 AM

#LokSabhaelection | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 17.7 കോടി...

Read More >>
Top Stories