#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ
Apr 28, 2024 07:35 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവച്ച ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മുൻ കോൺഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്‌ലിക്കൊപ്പമുള്ള പാർട്ടി പ്രവർത്തകരുമാണ് വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘർ‍ഷത്തിൽ കലാശിക്കുകയും ചെയ്തത്.

രാജിവയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു മുന്‍പ് ലവ്‌ലി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കാണണമായിരുന്നു എന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു.

ഇതോടെ അരവിന്ദറിനൊപ്പമുള്ള പ്രവർത്തകർ ആസിഫിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്.

പ്രവർത്തകരിൽ ഒരാള്‍ ആസിഫിനെ പിന്നിലേക്ക് തള്ളിയതോടെ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കോൺഗ്രസ് ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ലവ്‌ലി അധ്യക്ഷ സ്ഥാനം രാജിവച്ചത്.

കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച പാർട്ടിക്കൊപ്പമുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നുവെന്ന് ലവ്‌ലി പറഞ്ഞു.

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ് ലവ്‌ലി പിസിസി അധ്യക്ഷനായത്.

#Congress #workers #clashed #each #other;#Clash #front #residence #resigned #PCC #president

Next TV

Related Stories
#murder |തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

May 13, 2024 12:08 PM

#murder |തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

ഇന്നലെ രാത്രിയോടെ അജ്ഞാത അക്രമി സംഘം മിന്റുവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തി....

Read More >>
#ACCIDENT | ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം, 17 പേർക്ക് പരിക്ക്

May 13, 2024 12:05 PM

#ACCIDENT | ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം, 17 പേർക്ക് പരിക്ക്

അപകടം നടന്ന ഉടൻ തന്നെ കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിയോടിയെന്ന് പൊലീസ് പറ‌ഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ...

Read More >>
#MSelvaraj | സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

May 13, 2024 09:13 AM

#MSelvaraj | സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന്...

Read More >>
#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

May 13, 2024 08:14 AM

#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ്...

Read More >>
#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

May 13, 2024 07:27 AM

#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തര്‍പ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാള്‍(8), ബിഹാര്‍(5), ഒഡിഷ(4), ഝാര്‍ഖണ്ഡ്(4),...

Read More >>
#LokSabhaelection  |  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

May 13, 2024 06:21 AM

#LokSabhaelection | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 17.7 കോടി...

Read More >>
Top Stories