#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം
Apr 28, 2024 11:03 PM | By VIPIN P V

വാഷിങ്ടൺ : (truevisionnews.com) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ) സെക്സ് ഡോൾ വാങ്ങി അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ.

2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിൾ കൻസാസിലെ ഹെയ്‌സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

മൂന്നു ദിവസത്തിനു ശേഷം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്കു ശേഷം സംഭവത്തിന്റെ ചുരുളഴിയുന്നത്.

ലൈഫ് ഇൻഷുറൻസ് തുക ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു സെക്‌സ് ഡോളിനായി ഏകദേശം 2,000 ഡോളറാണ് ഇയാൾ ചെലവഴിച്ചത്.

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ പറയുന്നത്.

അവൻ അവളുടെ പണം കൊണ്ട് അവൾക്ക് പകരം വാങ്ങിയത് പോലെയായിരുന്നു അതെന്നും ബന്ധുക്കൾ പറയുന്നു. പരോൾ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനാണ് കോടതി കോൾബി ട്രിക്കിളിനെ ശിക്ഷിച്ചിരിക്കുന്നത്.

#Killed #wife, #bought #sex #doll #insurance #money; #murder #unfolded #years #later

Next TV

Related Stories
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

May 12, 2024 10:46 AM

#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#crime |മകളുമായി തർക്കം; മരുമകനായ സൈനികനെ ഭാര്യാപിതാവ് വെടിവെച്ച് കൊലപ്പെടുത്തി

May 11, 2024 09:40 PM

#crime |മകളുമായി തർക്കം; മരുമകനായ സൈനികനെ ഭാര്യാപിതാവ് വെടിവെച്ച് കൊലപ്പെടുത്തി

മകളെ സിങ് മർദ്ദിച്ചുവെന്ന് തിരിച്ചറിഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്....

Read More >>
#sexuallyassaulting |അഞ്ച് വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

May 11, 2024 02:04 PM

#sexuallyassaulting |അഞ്ച് വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധിച്ച രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവിച്ച അതിക്രമത്തേക്കുറിച്ച് അഞ്ച് വയസുകാരൻ...

Read More >>
Top Stories