#accident | അമിതവേഗത, ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

#accident | അമിതവേഗത, ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Apr 28, 2024 08:00 PM | By Athira V

ഉന്നാവോ: ( www.truevisionnews.com  ) ‌ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റു.

അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.

സഫിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

സഫിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർ പരിക്കേറ്റവരെ ഉന്നാവോയിലെയും കാൺപൂരിലെയും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

പരിക്കേറ്റ 20 പേരിൽ 11 പേരെ കാൺപൂരിലേക്കും ഒമ്പത് പേരെ ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നിസാര പരിക്കേറ്റ ചില യാത്രക്കാരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി സിഒ അറിയിച്ചു.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥ‍‍ർ അറിയിച്ചു. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്ന് സർക്കിൾ ഓഫീസർ സഫിപൂർ ഋഷികാന്ത് ശുക്ല പറഞ്ഞു.


#6 #dead #over #20 #injured #speeding #truck #collides #bus #up

Next TV

Related Stories
#NarendraModi | പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

May 12, 2024 05:02 PM

#NarendraModi | പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ...

Read More >>
#RamLalla | ‘രാം ലല്ലയ്ക്ക് 11000 മാമ്പഴങ്ങളും ജ്യൂസും’; അക്ഷയതൃതീയ വര്‍ണാഭമാക്കി രാമക്ഷേത്രം

May 12, 2024 04:27 PM

#RamLalla | ‘രാം ലല്ലയ്ക്ക് 11000 മാമ്പഴങ്ങളും ജ്യൂസും’; അക്ഷയതൃതീയ വര്‍ണാഭമാക്കി രാമക്ഷേത്രം

മഹാരാഷ്‌ട്ര പൂനെയില്‍ നിന്നുള്ള ഭക്തന്‍ രാമലല്ലയ്‌ക്കായി സമർപ്പിച്ച പ്രത്യേകകാഴ്ചയാണിത്....

Read More >>
#airindiaexpress |വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മംഗളൂരുവില്‍ അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി

May 12, 2024 04:06 PM

#airindiaexpress |വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മംഗളൂരുവില്‍ അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി

ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ്...

Read More >>
#kidnapped |കർണാടകയിൽ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി വൈദ്യുതാഘാതമേൽപ്പിച്ചു

May 12, 2024 02:32 PM

#kidnapped |കർണാടകയിൽ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി വൈദ്യുതാഘാതമേൽപ്പിച്ചു

സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി....

Read More >>
#arvindkejriwal | മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി; വിലക്കയറ്റം തടയുന്നതടക്കം പത്ത് വാഗ്ദാനങ്ങള്‍

May 12, 2024 02:05 PM

#arvindkejriwal | മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി; വിലക്കയറ്റം തടയുന്നതടക്കം പത്ത് വാഗ്ദാനങ്ങള്‍

അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച് കെജ്രിവാൾ. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും...

Read More >>
#ElectionCommission | മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന; പ്രതിഷേധവുമായി കോൺഗ്രസ്

May 12, 2024 01:05 PM

#ElectionCommission | മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന; പ്രതിഷേധവുമായി കോൺഗ്രസ്

എൻ.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. അത്തരം വിവരങ്ങൾ...

Read More >>
Top Stories