#arrest | അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ

#arrest | അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ
Apr 29, 2024 06:08 AM | By Athira V

കൊല്ലം : ( www.truevisionnews.com  ) ‌കുളത്തൂപ്പുഴയിൽ കുടുംബ ലഹള തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇഎസ്എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛൻ രാധാകൃഷ്ണനെ ജിഷ്ണു ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ആക്രമണം കണ്ട് തടയാനെത്തിയ അയൽവാസി ഉദയനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ബഹളം കേട്ട് തടയാനെത്തിയ ഉദയന്‍റെ അമ്മ സരസുവിന്‍റെ തലയും പ്രതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു. ഉടുതുണി പറിച്ചെറിഞ്ഞു. റോഡില്‍ നിന്നും താഴേക്ക് വീണ സരസുവിനെ ജിഷ്ണുവിന്‍റെ അമ്മ വിജയമ്മ കയ്യേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

കൈക്ക് മുറിവേറ്റ ഉദയന്‍ ചുറ്റിക പിടിച്ചു വാങ്ങിയതോടെ ജിഷ്ണു അടുത്തുണ്ടായിരുന്ന കമ്പുപയോഗിച്ച് രാധാകൃഷ്ണൻ്റെ കൈ തല്ലി ഒടിച്ചു.

വിവരമറിഞ്ഞ് ജിഷ്ണുവിനെ പിടികൂടാനെത്തിയപ്പോൾ പൊലീസിനു നേരെയും ആക്രമണമുണ്ടായി. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

വധശ്രമത്തിന് കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. ജിഷ്ണുവിൻ്റെ അമ്മ വിജയമ്മയേയും പ്രതി ചേർത്തിട്ടുണ്ട്.

#youth #arrested #attack #his #father #neighbour #kollam

Next TV

Related Stories
#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

May 14, 2024 07:26 AM

#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ...

Read More >>
#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

May 14, 2024 07:22 AM

#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

സി.ബി.ഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് കോടതി വിശദീകരണം തേടിയിരുന്നു....

Read More >>
#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

May 14, 2024 07:12 AM

#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്‍ക്ക് മഞ്ഞപിത്തം...

Read More >>
#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

May 14, 2024 06:58 AM

#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട്...

Read More >>
#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

May 14, 2024 06:52 AM

#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ...

Read More >>
#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

May 14, 2024 06:44 AM

#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം...

Read More >>
Top Stories