#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി
Apr 28, 2024 08:25 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി.

താൻ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് പി.സി.സി സ്ഥാനം രാജിവെച്ചതെന്നും ലവ്‌ലി പറഞ്ഞു.

ഹർഷ് മൽഹോത്രയെ മാറ്റി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ബിജെപി, ലവ്‌ലിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാൻ ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നും അദ്ദേഹം തൻ്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി എ.എ.പി മന്ത്രിമാരെ ജയിലിലടച്ച കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ലവ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം സംരക്ഷിക്കാൻ കഴിയാത്തതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതെന്നും ലവ്‌ലി കൂട്ടിച്ചേർത്തു.

2023 ആഗസ്റ്റ് 31നാണ് ഡല്‍ഹി പി.സി.സി അധ്യക്ഷനായി ലവ്‌ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്.

അതേസമയം ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെതന്നെ അരവിന്ദർ സിങ് ലവ്‌ലിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിരുന്നു. അരവിന്ദറുമായി സംസാരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെ.സി വേണുഗോപാലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

#Never #resigned #primary #membership #Congress, #not #party' - #ArvinderSinghLovely

Next TV

Related Stories
#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

May 13, 2024 07:27 AM

#loksabhaelection | നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തര്‍പ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാള്‍(8), ബിഹാര്‍(5), ഒഡിഷ(4), ഝാര്‍ഖണ്ഡ്(4),...

Read More >>
#LokSabhaelection  |  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

May 13, 2024 06:21 AM

#LokSabhaelection | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 17.7 കോടി...

Read More >>
#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

May 12, 2024 09:42 PM

#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ 40 അടി താഴെ റോഡിലേക്ക് വീണാണ് മരിച്ചതെന്ന് പൊലീസ്...

Read More >>
#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

May 12, 2024 08:37 PM

#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട്...

Read More >>
#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

May 12, 2024 08:11 PM

#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

പൊലീസ് സ്റ്റഷേനു സമീപത്തുവച്ചാണ് തതൻ ഗയാനു നേരെ ആക്രമണമുണ്ടായത്. വനിതാ പ്രവർത്തകരാണ് എംഎല്‍എയുടെ സഹായിയെ...

Read More >>
 #bombthreat  | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

May 12, 2024 08:09 PM

#bombthreat | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ്...

Read More >>
Top Stories