#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്
Apr 28, 2024 10:52 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി.

കോഴിക്കോട് പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ കേരളത്തില്‍ എവിടെയും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യമാണ് കോഴിക്കോട് പേരാമ്പ്രയില്‍ നടന്നതെന്ന തരത്തില്‍ പ്രചരിച്ചതെന്നും കണ്ടെത്തുകയായിരുന്നു.

തമിഴ്നാട്ടിലെ പേരമ്പല്ലൂര്‍ ജില്ലയിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. അറുപതുകാരനായ വ്യവസായി കൈകുളത്തൂര്‍ സ്വദേശി കുലന്തവേലുവാണ് മകന്‍ സത്യവേലുവിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

സത്യവേലു ഇരു കൈയ്യും ഉപയോഗിച്ച് കുലന്തവേലുവിന്റെ മുഖത്തും തലയിലും തുടര്‍ച്ചയായി ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകൊണ്ടും മുഖത്ത് ചവിട്ടി.

സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയപ്പോഴും മകന്‍ ആക്രമിച്ചു. ചികിത്സയിലിരിക്കേ മൊഴിയെടുക്കാനെത്തിയ പോലീസിനോട് കുലന്തവേലു തനിക്ക് പരാതിയില്ലെന്ന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ മരണപ്പെടുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്നീട് കേസെടുക്കുകയായിരുന്നു.

#video #brutal #beating #father #campaign #said #happened #Perambra #incident #happened #TamilNadu

Next TV

Related Stories
#keralarain | അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അതിശക്തമായ കാറ്റും വീശും

May 14, 2024 11:07 PM

#keralarain | അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അതിശക്തമായ കാറ്റും വീശും

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Read More >>
#deathcase | മകന്റെ മർദ്ദനം പതിവ്‌, പരാതി നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാർ കയ്യൊഴിഞ്ഞു; ഒടുവിൽ ജയക്ക്‌ ദാരുണാന്ത്യം

May 14, 2024 10:28 PM

#deathcase | മകന്റെ മർദ്ദനം പതിവ്‌, പരാതി നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാർ കയ്യൊഴിഞ്ഞു; ഒടുവിൽ ജയക്ക്‌ ദാരുണാന്ത്യം

സ്ഥിരം മദ്യപാനിയാണ് ബിജുവെന്നാണ് വിവരം. ഇയാൾ വീട്ടിൽ ബഹളം വെക്കുന്നതും ജയയെ മർദിക്കുന്നതും...

Read More >>
#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 14, 2024 10:14 PM

#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ്...

Read More >>
#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു

May 14, 2024 09:53 PM

#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലൊന്നിൽ രാത്രി 1 മണിയോടെയാണ് മർദ്ദനം നടന്നത്....

Read More >>
#sulojanadeath | കോഴിക്കോട്ടെ ആംബുലൻസ് അപകടം; നാദാപുരത്തിന് നഷ്ടമായത് നാടിന് ചിലങ്കയണിയിച്ച ഗുരുനാഥ

May 14, 2024 09:50 PM

#sulojanadeath | കോഴിക്കോട്ടെ ആംബുലൻസ് അപകടം; നാദാപുരത്തിന് നഷ്ടമായത് നാടിന് ചിലങ്കയണിയിച്ച ഗുരുനാഥ

ഇന്ന് പുലർച്ചയുണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽ അതിദാരുണമായി മരിച്ച നാദാപുരം കക്കംവെള്ളിയിലെ മാണിക്കോത്ത് സുലോചനയുടെ മൃതദേഹം ഇന്ന് വൈകീട്ട്...

Read More >>
#YouthCongress | വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

May 14, 2024 09:32 PM

#YouthCongress | വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

സർവകക്ഷിയോഗം ഇപ്പോൾ വേണ്ടെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ...

Read More >>
Top Stories