ലഖ്നോ: (truevisionnews.com) ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 42കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം.
കുട്ടി വീടിന്റെ ടെറസിൽ തനിച്ച് കിടക്കുന്നതിനിടെയായിരുന്നു സംഭവം. അയൽവാസി കൂടിയായ പ്രതി കുട്ടിയുടെ അടുത്തെത്തുകയും പിന്നാലെ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് രക്തസ്രാവമുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
രണ്ട് മാസങ്ങൾക്ക് മുൻപ് കുട്ടിയുടെ അച്ഛനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
#year-#old #man #arrested #raping #six-#year-#old #relative