#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്
Apr 29, 2024 10:50 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും രേഖപ്പെടുത്തിയത് ഉയർന്ന താപനില. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം രേഖപ്പെടുത്തി.

ഈ ജില്ലകളിലും സമീപ ജില്ലകളിലും നാളെ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് വൈകിട്ട് 05.30ന് പുറപ്പെടുവിച്ച താപനില മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

മറ്റു ജില്ലകളിലും സാധാരണയെക്കാൾ ചൂട് കൂടാൻ സാധ്യതയുണ്ട്. അതേസമയം, കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് 8 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ കേരളത്തിലുടനീളം മഴ ലഭിക്കും. ഒന്നാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

#Special #attention #required #two #districts #5.5 #degree #above #normal #6other #districts #abnormally #hot

Next TV

Related Stories
#newbrideabuse |  എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു, മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു; യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ

May 16, 2024 12:52 PM

#newbrideabuse | എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു, മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു; യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ

ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്

May 16, 2024 12:46 PM

#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്

ഇ​തി​ൽ ഒ​രു കാ​റി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും കാ​ർ യാ​ത്രി​ക​ർ ത​ന്നെ പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ മ​റ്റ​പ​ക​ട​ങ്ങ​ൾ...

Read More >>
#arrest | കോഴിക്കോട്ടെ മോഷണം; രണ്ടുപേർ പിടിയിൽ

May 16, 2024 12:38 PM

#arrest | കോഴിക്കോട്ടെ മോഷണം; രണ്ടുപേർ പിടിയിൽ

ജി​ത്തു മോ​ഷ്ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ രാ​ജീ​വ​ൻ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്താ​റു​ള്ള​തെ​ന്നാ​ണ് പൊ​ലീ​സി​നു ല​ഭി​ച്ച...

Read More >>
#ArifMuhammadKhan | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രാജ്ഭവനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

May 16, 2024 12:35 PM

#ArifMuhammadKhan | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രാജ്ഭവനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റർപോളിന്റെ സഹായം...

Read More >>
#Complaint  |ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

May 16, 2024 12:27 PM

#Complaint |ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ...

Read More >>
#rain |കാലവർഷം മേയ് 31ന് കേരളത്തിലെത്തും; 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌

May 16, 2024 12:20 PM

#rain |കാലവർഷം മേയ് 31ന് കേരളത്തിലെത്തും; 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌

കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ...

Read More >>
Top Stories