#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്
Apr 29, 2024 08:30 PM | By Athira V

ചെന്നൈ: ( www.truevisionnews.com  ) ‌ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകല്‍ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു. ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്.

ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദേശവാസികള്‍ക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

#epass #mandatory #enter #ooty #kodaikanal #says #madras #high #court

Next TV

Related Stories
#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

May 16, 2024 10:41 PM

#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന്...

Read More >>
#drowned |  വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

May 16, 2024 10:19 PM

#drowned | വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ പോയതായിരുന്നു...

Read More >>
#bodyfound | 20കാരി വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍; മൊബൈല്‍ കാണാതായെന്ന് മാതാവ്

May 16, 2024 10:13 PM

#bodyfound | 20കാരി വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍; മൊബൈല്‍ കാണാതായെന്ന് മാതാവ്

കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍...

Read More >>
#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

May 16, 2024 08:36 PM

#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിൽ ഒരു ഘട്ടമാണ്...

Read More >>
#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

May 16, 2024 07:37 PM

#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കാനായതുമാണ്...

Read More >>
Top Stories