#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്
Apr 29, 2024 10:22 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശേഷം കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.

സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും.

പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

#Massive #robbery #unoccupied #house #Thiruvananthapuram.

Next TV

Related Stories
#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 16, 2024 02:06 PM

#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന്...

Read More >>
#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

May 16, 2024 01:50 PM

#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

അ​തു​കൊ​ണ്ടു​ത​ന്നെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കു​ന്ന കാ​ര്യം പൊ​ലീ​സ് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ല. 45 വ​യ​സ്സി​നോ​ടടുത്ത മെ​ലി​ഞ്ഞ...

Read More >>
#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

May 16, 2024 01:48 PM

#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Read More >>
#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

May 16, 2024 01:45 PM

#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ...

Read More >>
നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്

May 16, 2024 01:36 PM

നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്

മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ...

Read More >>
Top Stories