#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ
Apr 29, 2024 01:40 PM | By Susmitha Surendran

അഗർത്തല: (truevisionnews.com)  കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി നീട്ടി ഉത്തരവ് വന്നു.

വെയിലത്തിറങ്ങരുതെന്നും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി. മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും വായുസഞ്ചാരം ഉറപ്പാക്കണമനെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകി.

അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 37.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 28.2 ഡിഗ്രി സെൽഷ്യസുമായിരുന്നു. കഴിഞ്ഞ വർഷം വേനൽക്കാലത്ത് ത്രിപുരയിലെ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസായിരുന്നു.

#sweltering #heat #Tripura #Govt #extends #school #holidays

Next TV

Related Stories
#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

May 16, 2024 08:36 PM

#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിൽ ഒരു ഘട്ടമാണ്...

Read More >>
#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

May 16, 2024 07:37 PM

#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കാനായതുമാണ്...

Read More >>
#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

May 16, 2024 03:50 PM

#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ...

Read More >>
#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

May 16, 2024 03:16 PM

#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

വിവാഹ വേദിയ്ക്ക് അരികിലെത്തിയപ്പോൾ അമ്മയും ചേച്ചിയും കാറിൽ നിന്ന് ഇറങ്ങി....

Read More >>
#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

May 16, 2024 02:36 PM

#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

അത്യാസനന്ന നിലയിലായിരുന്നു ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ...

Read More >>
Top Stories