#Suicide | പരീക്ഷയ്ക്ക് തോറ്റതിൽ മനോവിഷമം; സഹോദരിമാർ കീടനാശിനി കഴിച്ചു, ഒരാൾ മരിച്ചു

#Suicide | പരീക്ഷയ്ക്ക് തോറ്റതിൽ മനോവിഷമം; സഹോദരിമാർ കീടനാശിനി കഴിച്ചു, ഒരാൾ മരിച്ചു
Apr 16, 2024 01:11 PM | By VIPIN P V

വിജയവാഡ: (truevisionnews.com) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

ബിടെക്കിന് പഠിക്കുന്ന 18-കാരിയും ഇളയ സഹോദരിയുമാണ് കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഇളയ സഹോദരി മരിയ്ക്കുകയും മൂത്ത സഹോദരിയുടെ നില ​ഗുരുതരമായി തുടരുകയുമാണെന്ന് പൊലീസ് അറിയിച്ചു.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ ശനിയാഴ്ചയാണ് സംഭവം. സഹോദരിമാരെ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകരായ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മക്കളെ ഛർദിച്ച് അവശ നിലയിൽ കണ്ടെത്തുന്നത്.

ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇളയ സഹോദരി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൂത്ത സഹോദരിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മൂത്ത സഹോദരിയും പ്ലസ്ടു പരീക്ഷയിൽ ഇളയസഹോദരിയും പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു. പരീക്ഷാ ഫലങ്ങളിൽ ഇവർക്ക് നിരാശയും മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് ഇവർക്ക് ആശങ്കയും ഉണ്ടായിരുന്നു.

ഇതാവാം ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് സഹോദരിമാരെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

കർഷകനായ പെൺകുട്ടികളുടെ പിതാവ് വളരെ കഷ്ടപ്പെട്ടാണ് പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തതിൻ്റെ കുറ്റബോധമാണ് അവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

#Feeling #depressed #failing #exam; #Sisters #ate #pesticide #one #died

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories