#StabbedCase | ഗൂഗിൾ പേ ശബ്ദ സന്ദേശം ലഭിച്ചില്ല, പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ

#StabbedCase | ഗൂഗിൾ പേ ശബ്ദ സന്ദേശം ലഭിച്ചില്ല, പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ
Apr 16, 2024 07:35 PM | By VIPIN P V

കോട്ടയം: (truevisionnews.com) ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ.

വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയത്.

അക്രമത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനും മർദ്ദനമേൽക്കുകയും നാട്ടുകാരനായ ഒരാൾക്ക് കുത്ത് ഏൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പെട്രോൾ അടിക്കാനെത്തിയ യുവാക്കളാണ് പ്രശ്നം ഉണ്ടാക്കിയത്. പെട്രോൾ അടിച്ച ശേഷം യുവാക്കള്‍ പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടതുമില്ല.

ഇക്കാര്യം പറഞ്ഞ് ജീവനക്കാരും യുവാക്കളും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു.

ഈ മർദ്ദനത്തെ പറ്റി ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയാണ് യുവാക്കൾ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച് കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്.

അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഒളിവിലായിരുന്ന ഇരുവരെയും തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

#GooglePay #VoiceMessage #Not #Received, #Pump #Employee #Assaulted; #Two #people #arrested

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories