#StabbedCase | ഗൂഗിൾ പേ ശബ്ദ സന്ദേശം ലഭിച്ചില്ല, പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ

#StabbedCase | ഗൂഗിൾ പേ ശബ്ദ സന്ദേശം ലഭിച്ചില്ല, പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ
Apr 16, 2024 07:35 PM | By VIPIN P V

കോട്ടയം: (truevisionnews.com) ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ.

വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയത്.

അക്രമത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനും മർദ്ദനമേൽക്കുകയും നാട്ടുകാരനായ ഒരാൾക്ക് കുത്ത് ഏൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പെട്രോൾ അടിക്കാനെത്തിയ യുവാക്കളാണ് പ്രശ്നം ഉണ്ടാക്കിയത്. പെട്രോൾ അടിച്ച ശേഷം യുവാക്കള്‍ പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടതുമില്ല.

ഇക്കാര്യം പറഞ്ഞ് ജീവനക്കാരും യുവാക്കളും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു.

ഈ മർദ്ദനത്തെ പറ്റി ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയാണ് യുവാക്കൾ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച് കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്.

അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഒളിവിലായിരുന്ന ഇരുവരെയും തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

#GooglePay #VoiceMessage #Not #Received, #Pump #Employee #Assaulted; #Two #people #arrested

Next TV

Related Stories
#traindeath | ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാർ; പരിചയപ്പെട്ടത് ഒരു മാസം മുൻപ്

May 16, 2024 09:03 AM

#traindeath | ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാർ; പരിചയപ്പെട്ടത് ഒരു മാസം മുൻപ്

കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിൻ ഇടിച്ചായിരുന്നു...

Read More >>
#sexualasult | ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

May 16, 2024 08:42 AM

#sexualasult | ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം കണ്ണനല്ലൂർ പോലീസിനു വിവരം കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ...

Read More >>
#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

May 16, 2024 08:30 AM

#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു...

Read More >>
#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

May 16, 2024 08:00 AM

#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

പോസ്റ്റുമോർട്ടം പൂർത്തിയായ മൃതദേഹം ഇന്നലെ വൈകീട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തിൽ...

Read More >>
Top Stories