Apr 16, 2024 08:47 AM

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയത്.

തനിക്കെതിരെ സി.ബി.ഐ​യെയും ഇ.ഡിയെയും ഉപയോഗിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് രാഹുൽ ചോദിച്ചു.

ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കെതിരെയും ഇ.ഡി സ്വീകരിക്കുന്ന നടപടികൾ കേരളത്തിൽ കാണുന്നില്ല. ഇന്ത്യയിൽ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്.

ബി.ജെ.പി ഭരണഘടനയെയും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും തകർക്കുമ്പോഴും രാജ്യത്തെ വിഭജിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെയാണ് തിരിയുന്നത്.

പിണറായി നടത്തുന്ന വിമർശനങ്ങളിൽ താൻ സന്തുഷ്ടനാണ്. എപ്പോഴെങ്കിലും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ എന്തെങ്കിലും പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും വെറുപ്പിന്‍റെ ആശയങ്ങളെ താൻ നിരന്തരം കടന്നാക്രമിക്കാറുണ്ട്. അതിന്‍റെ പേരിൽ 24 മണിക്കൂറും അവർ തന്‍റെ പിറകെയുണ്ട്.

തന്‍റെ ജീവിതത്തിലെ 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ചെലവഴിച്ചിട്ടുണ്ട്. അദാനിക്കും അംബാനിക്കും എതിരെ സംസാരിച്ചതിന്‍റെ പേരിൽ തന്‍റെ പാർലമെന്‍റ് അംഗത്വം വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കി. അവസാനം സുപ്രീംകോടതി തിരികെ നൽകി.

 ഔദ്യോഗിക വസതിയിൽ നിന്ന് തന്നെ പുറത്താക്കാൻ സർക്കാർ തിരക്ക്കൂട്ടി. നിങ്ങളുടെ ഭവനമല്ല വലുതെന്നും കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയത്തിലെ ഇടമാണ് തന്‍റെ ഭവനമെന്ന് പറഞ്ഞു. താൻ ബി.ജെ.പിക്കെതിരെ സംസാരിക്കുമ്പോൾ അവർ ഇ.ഡിയെയും സി.ബി.ഐയും ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നു.

തനിക്കെതിരെ സി.ബി.ഐ​യെയും ഇ.ഡിയെയും ഉപയോഗിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കെതിരെയും ഇ.ഡി സ്വീകരിക്കുന്ന നടപടികൾ കേരളത്തിൽ കാണുന്നില്ല. ഇന്ത്യയിൽ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. 

ബി.ജെ.പി ഭരണഘടനയെയും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും തകർക്കുമ്പോഴും രാജ്യത്തെ വിഭജിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെയാണ് തിരിയുന്നത്. പിണറായി നടത്തുന്ന വിമർശനങ്ങളിൽ താൻ സന്തുഷ്ടനാണ്.

എപ്പോഴെങ്കിലും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ എന്തെങ്കിലും പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ജന്മം നൽകിയ നാട്ടിൽ നിന്ന് മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാളെയും ഇറക്കിവിടാൻ ഇൻഡ്യ സഖ്യം അനുവദിക്കില്ല. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകതന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

#rahul #lashed #out #pinarayi #besides #criticizing #himself #against #bjp #rss

Next TV

Top Stories