#arrest | 'ജയ് ശ്രീറാം' വിളിച്ചതിന് യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ

#arrest | 'ജയ് ശ്രീറാം' വിളിച്ചതിന് യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ
Apr 18, 2024 11:42 AM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) 'ജയ് ശ്രീറാം' വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു.

യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. മർദനത്തിൽ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർക്ക് പ്രായപൂർത്തിയായിട്ടില്ല.

#three #men #thrashed #raising #jai #shri #ram #slogan #bengaluru #case #against #five

Next TV

Related Stories
#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം;  നാല്  തൊഴിലാളികൾ മരിച്ചു; എട്ട്  പേർക്ക് പരിക്കേറ്റു

May 1, 2024 11:48 AM

#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു; എട്ട് പേർക്ക് പരിക്കേറ്റു

സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു....

Read More >>
#sexualasult |  'കൂട്ടബലാത്സംഗത്തിനിരയായ 26കാരി തന്നെ ലൈംഗികാതിക്രമത്തിനിരയാക്കി'; പരാതിയുമായി പ്രതിയായ ആൺകുട്ടി

May 1, 2024 10:55 AM

#sexualasult | 'കൂട്ടബലാത്സംഗത്തിനിരയായ 26കാരി തന്നെ ലൈംഗികാതിക്രമത്തിനിരയാക്കി'; പരാതിയുമായി പ്രതിയായ ആൺകുട്ടി

ഷില്ലോങ്ങിൽ നടന്ന കൂട്ടബലാത്സം​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആൺകുട്ടികൾ...

Read More >>
#Sexualharassment | ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

May 1, 2024 10:35 AM

#Sexualharassment | ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ...

Read More >>
#bombthreat | ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു, പരിശോധന

May 1, 2024 09:22 AM

#bombthreat | ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു, പരിശോധന

തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന...

Read More >>
#lpgcylinder |വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം

May 1, 2024 09:00 AM

#lpgcylinder |വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം

19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു....

Read More >>
#SNCLavlincase | എസ്എൻസി ലാവ്ലിന്‍ കേസിൽ പിണറായിക്ക് നിർണായകം; സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

May 1, 2024 07:31 AM

#SNCLavlincase | എസ്എൻസി ലാവ്ലിന്‍ കേസിൽ പിണറായിക്ക് നിർണായകം; സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ...

Read More >>
Top Stories