ചിങ്ങവനം: (truevisionnews.com) കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളിൽ കയറി ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ് എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആയിരുന്നു യുവാവിന്റെ അതിക്രമം.
വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
#husband #arrested #case #attacking #estranged #wife #stealing #mobilephone