#sexualasult | 'കൂട്ടബലാത്സംഗത്തിനിരയായ 26കാരി തന്നെ ലൈംഗികാതിക്രമത്തിനിരയാക്കി'; പരാതിയുമായി പ്രതിയായ ആൺകുട്ടി

#sexualasult |  'കൂട്ടബലാത്സംഗത്തിനിരയായ 26കാരി തന്നെ ലൈംഗികാതിക്രമത്തിനിരയാക്കി'; പരാതിയുമായി പ്രതിയായ ആൺകുട്ടി
May 1, 2024 10:55 AM | By Athira V

ഷില്ലോങ്: ( www.truevisionnews.com  ) 26കാരിയായ വ്ലോ​ഗർ കൂട്ടബലാത്സം​ഗത്തിനിരയായ സംഭവത്തിൽ ഇരയ്ക്കെതിരെ പരാതിയുമായി പ്രതിയായ ആൺകുട്ടി. യുവതി തന്നെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ പരാതി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് സംഭവം.

ഷില്ലോങ്ങിൽ നടന്ന കൂട്ടബലാത്സം​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആൺകുട്ടികൾ പിടിയിലായിരുന്നു. ഇവരെ കൂടാതെ ഒളിവിലുള്ള നാലാമനാണ് ഇപ്പോൾ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

കൂട്ടബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഈ ആൺകുട്ടി പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. 'പ്രായപൂർത്തിയായിട്ടില്ലാത്ത പ്രതികളിൽ ഒരാൾ റിൻജാ പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ ഒരു പരാതി നൽകിയിട്ടുണ്ട്. സംഭവദിവസം യുവതി തന്നെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി'- ഈസ്റ്റ് ഖാസി ഹിൽസ് എസ്.പി ഋതുരാജ് രവി പറഞ്ഞു.

ഇതനുസരിച്ച് പോക്സോ, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടന്നുവരികയുമാണ്. കൂട്ട ബലാത്സംഗത്തിൻ്റെ വീഡിയോ വാട്ട്‌സ്ആപ്പിൽ വൈറലായതിനെ തുടർന്ന് ഏപ്രിൽ 20നാണ് യൂട്യൂബറായ 26കാരി പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മൂന്ന് പ്രതികളെയും ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ ഒരു ലക്ഷം ഫോളോവർമാരും യൂട്യൂബിൽ 75,000 സബ്സ്ക്രൈബേഴ്സും ഉള്ള യുവതി ഒരു ​ഗെയ്മർ കൂടിയാണ്.

"ഗെയിമർ ആയ എൻ്റെ സുഹൃത്ത് എനിക്ക് മയക്കുമരുന്ന് നൽകി. തുടർന്ന് നടന്നത് കൂട്ടബലാത്സംഗമായിരുന്നു. ഞാനൊരു ഇരയാണെന്ന് നിങ്ങൾക്കറിയാമോ"- എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ യുവതി പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.

#boy #accused #raping #vlogger #26 #files #sexual #assault #complaint #against #her

Next TV

Related Stories
#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

May 21, 2024 07:56 PM

#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം...

Read More >>
#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

May 21, 2024 04:31 PM

#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍...

Read More >>
#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 21, 2024 04:25 PM

#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജ‍ഡ‍്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം...

Read More >>
#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:39 PM

#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി...

Read More >>
#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

May 21, 2024 12:04 PM

#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന്...

Read More >>
#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

May 21, 2024 10:55 AM

#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും തുല്യമായാണ് താൻ പെരുമാറിയതെന്ന് ജസ്റ്റിസ് ഡാഷ്...

Read More >>
Top Stories