#temperature |ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്

#temperature |ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്
May 1, 2024 11:20 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട്‌ ജില്ലയിൽ മാത്രം. ജില്ലയിൽ സാധാരണയേക്കാൾ നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

40 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ജില്ലയിലെ ഉയർന്ന താപനില. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ഇന്നലെ ചൂടിന് നേരിയ ശമനമുണ്ടായി.

ഒരു ജില്ലയിലും ഇന്നലെ ഉഷ്‌ണതരംഗം സ്ഥിരീകരിച്ചില്ല. പാലക്കാട് 40.4°cഉം കോഴിക്കോട് 37.8°cഉം തൃശൂരിൽ 37.3°cഉം ആലപ്പുഴയിൽ 37.1°c താപനിലയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചതും ചൂട് കുറയാൻ കാരണമായിട്ടുണ്ട്. ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മെയ് 15 വരെ നീട്ടിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ പുറം ജോലികൾ ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവധിക്കാല ക്ലാസുകൾ രാവിലെ 10 മണിക്ക് മുൻപ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

#Heat #wave #warning #only #Palakkad #district.

Next TV

Related Stories
#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

May 21, 2024 10:57 PM

#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികളായ ഷെറിന്‍, റോസ്മി എന്നിവര്‍ക്കാണ്...

Read More >>
#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

May 21, 2024 10:54 PM

#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ്...

Read More >>
#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

May 21, 2024 10:40 PM

#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.പതോളജിക്കൽ എക്സാമിനേഷൻ ലാബിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ...

Read More >>
#VDSatheesan  |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

May 21, 2024 10:34 PM

#VDSatheesan |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Read More >>
#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

May 21, 2024 10:12 PM

#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....

Read More >>
#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

May 21, 2024 10:11 PM

#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ...

Read More >>
Top Stories