#DrMAbdulSalam | അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ തുടര്‍ വികസനത്തിന് കേന്ദ്ര സഹായം ഉറപ്പാക്കും - ഡോ. എം. അബ്ദുള്‍ സലാം

#DrMAbdulSalam | അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ തുടര്‍ വികസനത്തിന് കേന്ദ്ര സഹായം ഉറപ്പാക്കും - ഡോ. എം. അബ്ദുള്‍ സലാം
Apr 16, 2024 08:53 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പെരിന്തല്‍മണ്ണയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ വികസനത്തിനായുള്ള തുടര്‍ പ്രവര്‍ത്തനത്തിന് കേന്ദ്ര സഹായം ഉറപ്പുവരുത്തുമെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ക്യാമ്പസില്‍ തുടക്കത്തില്‍ ഉണ്ടായ മുരടിപ്പാണ് നിലവിലെ സ്ഥിതി വിശേഷത്തിന് കാരണം. സ്ഥാപനം തുടങ്ങുന്നതിനുള്ള സ്ഥലത്തെ സംബന്ധിച്ചുതന്നെ ആദ്യകാലഘട്ടത്തില്‍ രാഷ്ട്രീയ പിടിവലി ഉണ്ടായിരുന്നു.

നിലവില്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നതിനുള്ള റോഡിന്റെ വികസനം അനിവാര്യമാണ്. രാഷ്ട്രീയ ദൃഢനിശ്ചയമുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.

അതുകൊണ്ടുതന്നെ മൂന്നാം മോദി സര്‍ക്കാരില്‍ താന്‍ അംഗമായാല്‍ പ്രഥമ പരിഗണന പെരിന്തല്‍മണ്ണയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് അബ്ദുള്‍ സലാം പെരിന്തല്‍മണ്ണയിലാണ് പ്രചാരണം നടത്തിയത്. പെരിന്തല്‍മണ്ണയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ഡോ. ഫൈസല്‍ .കെ.പി സ്വീകരിച്ചു.

ക്യാമ്പസ് മുഴുവനും നടന്ന് ചുറ്റിക്കണ്ട സ്ഥാനാര്‍ത്ഥി ക്യാമ്പസിന്റെ നിലവിലെ സ്ഥിതി പ്രിന്‍സിപ്പലില്‍ നിന്നും ചോദിച്ചറിഞ്ഞു. നിവലില്‍ ഇനി 550 കോടിയുണ്ടെങ്കില്‍ ക്യാമ്പസിന്റെ വികസനം സാധ്യമാക്കാമെന്ന് പ്രിന്‍സിപ്പാള്‍ സ്ഥാനാര്‍ത്ഥിയെ ധരിപ്പിച്ചു.

ഇതിനായി വ്യക്തമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് നല്‍കിയാല്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ടത് ചെയ്യാമെന്ന് അബ്ദുള്‍ സലാം ഉറപ്പുനല്‍കി. ഇസിഎച്ച്എസ് പോളിക്ലിനിക് സന്ദര്‍ശിച്ച സലാം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. എ.പി. ഉണ്ണി, വിനോദ് വി നായര്‍, ബിജെപി പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ബാലസുബ്രമണ്യന്‍, ജനറല്‍ സെക്രട്ടറി മുരളി, വൈസ് പ്രസിഡന്റ് രാമനുണ്ണി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

#Central #assistance #ensured #further #development #AligarhMuslimUniversity - #DrMAbdul Salam

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories