#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ

#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ
Apr 16, 2024 07:59 PM | By VIPIN P V

ചേര്‍ത്തല: (truevisionnews.com) പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും.

എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി.

പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നും ബെെക്കിൽ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും ജ്യോതിഷ് പ്രതിയാണെന്ന് അരൂര്‍ പൊലീസ് പറഞ്ഞു. ചേര്‍ത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി ലാല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ.എന്‍ മനോജ്, ആര്‍.എല്‍.മഹേഷ്,

സൈബര്‍ സെല്‍ എസ്.ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത, പ്രീത, ബിനു, അനില്‍, അനുപ് ആന്റണി, സുധീഷ് ചന്ദ്ര ബോസ് എന്നിവര്‍ കേസ് അന്വേഷണത്തില്‍ പങ്കാളികളായി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ബീന കാര്‍ത്തികേയന്‍, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

#case #sexuallyassaulting #fifteen-#year-#old #girl; #Accused #sentenced #years #prison

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories