#LDFManifesto | കോഴിക്കോടിന്റെ കുതിപ്പിന്‌ കൈയ്യൊപ്പ്‌ ചാർത്തി എൽഡിഎഫ്‌ പ്രകടന പത്രിക

#LDFManifesto | കോഴിക്കോടിന്റെ കുതിപ്പിന്‌ കൈയ്യൊപ്പ്‌ ചാർത്തി എൽഡിഎഫ്‌ പ്രകടന പത്രിക
Apr 16, 2024 05:19 PM | By VIPIN P V

കോഴിക്കോട്‌ : (truevisionnews.com) പാർലമെന്റിനെ ജനകീയ വിഷയങ്ങളുടെ പോരാട്ട വേദിയാക്കാനും നാടിന്‌ വികസനത്തിന്റെ പുതുവേഗം പകരാനും ലക്ഷ്യമിട്ടുള്ള എൽഡിഎഫ്‌ കോഴിക്കോട്‌ ലോക്‌സഭ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി.

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനൊപ്പം കോഴിക്കോടിന്റെ സർവ്വതോന്മുഖമായ വികസനവും പ്രകടന പത്രിക ലക്ഷ്യമിടുന്നു.

തീരപ്രദേശങ്ങളും മലയോരവും ഇടനാടും ഉൾക്കൊള്ളുന്ന മണ്ഡലത്തിന്റെ വ്യവസായ–-വാണിജ്യ പാരമ്പര്യത്തിനും സമ്പന്നമായ പൈതൃകത്തിനും അനുയോജ്യമായ വികസനം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന പത്രിക സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്‌തു.

പ്രധാന വാഗ്‌ദാനങ്ങൾ

● മതനിരപേക്ഷ തത്വങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പോരാടും

● പൗരാവകാശങ്ങൾ ഹനിക്കുന്ന നിയമങ്ങൾക്കെതിരെ പോരാടും

● ഐടി പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി കോഴിക്കോട്ട്‌ ഐടി ടൗൺഷിപ്പ്‌ സ്ഥാപിക്കാൻ മുൻകയ്യെടുക്കും.

● മാവൂർ ഗ്രാസിം കമ്പനി നിലനിന്ന ചാലിയാർ തീരത്തെ 350–-ഓളം ഏക്ര സ്ഥലം പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദമായ സംരംഭം ആരംഭിക്കുന്നതിന്‌ മുൻകയ്യെടുക്കും.

● ദേശീയ നിലവാരമുള്ള ഐഐഎംകെ, എൻഐടി, കേരള സ്‌കൂൾ ഓഫ്‌ മാത്തമാറ്റിക്‌സ്‌, സിഡബ്ലിയുആർഡിഎം, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പൈസസ്‌ റിസർച്ച്‌, സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ എന്നിവ പ്രയോജനപ്പെടുത്തി രാജ്യത്തിനകത്തും പുറത്തുമുളള വിദ്യാർഥികളെ ആകർഷിക്കുന്ന എജ്യൂക്കേഷൻ ഹബ്ബായി കോഴിക്കോടിനെ മാറ്റും

● അഭ്യസ്‌ത വിദ്യരായ യുവതീയുവാക്കൾക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കുന്നതിന്‌ നോളജ്‌ ഇക്കോണമി മിഷനുമായി ചേർന്ന്‌ പദ്ധതി ആവിഷ്‌കരിക്കും.

● കോഴിക്കോട്‌ മണ്ഡലത്തിൽ വരുന്ന ഈസ്റ്റ്ഹിൽ, ഗോവിന്ദപുരം എന്നീ കേന്ദ്രീയ വിദ്യാലയങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കും.

● വനിതകൾക്ക്‌ മാത്രമായി വർക്ക്‌ നിയർ ഹോം സൗകര്യം ഒരുക്കും.

● കിനാലൂരിൽ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഫുഡ്‌ പാർക്ക്‌ സ്ഥാപിക്കും.

● കാർഷികാധിഷ്‌ഠിത വ്യവസായങ്ങൾ തുടങ്ങുന്നതിന്‌ സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കും.

● മണ്ഡലത്തെ പച്ചക്കറിയിൽ സ്വയം പര്യാപ്‌തമാക്കും

● ചെറുവണ്ണൂർ സ്‌റ്റീൽ കോംപ്ലക്‌സ്‌ പുനരുദ്ധരിക്കും

● ചാലിയത്ത്‌ പ്രതിരോധ വകുപ്പിന്റെ നിർദേശ്‌ (നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ റിസർച്ച്‌ ആന്റ്‌ ഡവലപ്പ്‌മെന്റ്‌ ഇൻ ഡിഫൻസ്‌) സ്ഥാപിക്കാൻ കേന്ദ്ര സർക്കാരി സമ്മർദം ചെലുത്തും.

● ഫൂട്ട്‌വേർ ഡിസൈൻ ആന്റ്‌ ഡവലപ്‌മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ കോഴിക്കോട്ട്‌ സ്ഥാപിക്കുന്നതിന്‌ പരിശ്രമിക്കും.

● കോഴിക്കോട്ട്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ മറെറൻ പാർക്ക്‌ സ്ഥാപിക്കും.

● ഓഷ്യനോഗ്രാഫി, മാരിട്ടൈം നിയമങ്ങൾ, മർച്ചന്റ്‌ നേവിയിൽ ചേരാനുള്ള പരിശീലനം തുടങ്ങി സമുദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള കോഴ്‌സുകളും പരിശീലന പദ്ധതികളും നടത്തുന്ന ഒരു മാരിട്ടൈം അക്കാദമി തുറമുഖ നഗരമായ കോഴിക്കോട്ട്‌ സ്ഥാപിക്കും. കേന്ദ്ര ഗവൺമെന്റിന്റെ തുറമുഖ–-ഷിപ്പിങ്‌ മന്ത്രാലയത്തിന്റെ കീഴിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ അക്കാദമി സ്ഥാപിക്കുന്നതിന്‌ പരിശ്രമിക്കും.

● കോഴിക്കോടിനെ സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്‌ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും.

● കോഴിക്കോട്‌ റെയിൽവെ സ്‌റ്റേഷന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കും.

● തിരുവനന്തപുരത്തെ വേളിയുടെ മാതൃകയിൽ വെസ്‌റ്റ്‌ഹിൽ റെയിൽവെ സ്‌റേറഷൻ വികസിപ്പിച്ച്‌ പിറ്റ്‌ ലൈൻ ഏർപ്പെടുത്തും

● ബേപ്പൂർ തുറമുഖം ആഴംകൂട്ടി വികസിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിക്ക്‌ കേന്ദ്ര സഹായം ലഭ്യമാക്കും കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സാഗർമാല പദ്ധതിയിൽ ബേപ്പൂരിനെ ഉൾശപ്പടുത്താൻ സമ്മർദം ചെലുത്തും.

● ബേപ്പൂരിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ യാത്രാകപ്പൽ സർവീസും ചരക്കുകപ്പലും പുനരാരംഭിക്കുന്നതിന്‌ കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തും.

● വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തി വികസിപ്പിക്കും. റൺവെ എൻഡ്‌ സേഫ്‌റ്റി ഏരിയ (റിസ) വികസിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും.

● കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ഗൾഫിലേക്ക്‌ യാത്രാക്കപ്പൽ സർവീസ്‌ ആരംഭിക്കാൻ ശ്രമം നടത്തും.

● കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എയിംസ്‌ കോഴിക്കോട്ട്‌ സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും

● ഫറോക്ക് ഇഎസ്ഐ ആശുപത്രി സൂപ്പർ സ്പെ‌ഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ പരിശ്രമിക്കും.

● അന്താരാഷ്‌ട്ര ഫുട്‌ബോൾ ടൂർണമെൻറുകൾക്ക്‌ വേദിയൊരുക്കും

● അന്താരാഷ്ട്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് ഫെസിലിറ്റി സെൻ്റർ കോഴിക്കോട്ട്‌ ആരംഭിക്കാൻ ശ്രമിക്കും.

● സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി കോർപറേഷൻ ആവിഷ്‌കരിച്ച പദ്ധതികൾക്ക്‌ കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ ശമിക്കും.

● വർഷംതോറും ദേശീയ സംഗീതോത്സവം കോഴിക്കോട്ട്‌ സംഘടിപ്പിക്കാൻ മുൻകയ്യെടുക്കും

● യുവജനങ്ങളുടെ തൊഴിൽപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന്‌ നാഷണൽ സ്‌കിൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും

● കോഴിക്കോടിന്റെ ഭൂരിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകൾ കണക്കിലെടുത്ത് സമഗ്രമായ ടൂറിസം വികസനത്തിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കും

● പൊതു–-സ്വകാര്യ–-സഹകരണ മേഖലയുടെ പങ്കാളിത്തത്തിൽ മെഡിക്കൽ ടൂറിസം വളർത്തുന്നതിന്‌ പദ്ധതി തയാറാക്കും.

● പ്രവാസി പുനരധിവാസത്തിന്‌ സർക്കാർ സമർപ്പിച്ച 900 കോടി രൂപയുടെ പദ്ധതി അംഗീകരിപ്പിച്ചുകിട്ടാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും.

● വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കും. പകൽവീടുകൾക്ക്‌ എംപി ഫണ്ട്‌ നൽകും

● വയോജനങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റ്‌ ഇളവ്‌ പുനഃസ്ഥാപിക്കാൻ ഇടപെടും

● ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ മണ്ഡലത്തിലെ അർഹരായവർക്ക് എത്തിക്കും

● ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹ്യ പദവി ഉയർത്താൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും

● ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ ആവശ്യമായ സഹായം ലഭ്യമാക്കും.

● ന്യൂനപക്ഷ സ്‌കോളർഷിപ്പ്‌ പുനരാരംഭിക്കാൻ ശ്രമിക്കും.

● സിഡബ്ല്യുആർഡിഎമ്മിന്റെ ശാസ്‌ത്രീയ നിർദേശങ്ങൾക്കനുസരിച്ച്‌ ജലസംരക്ഷണ പദ്ധതികൾ നടപ്പിലാക്കുവാൻ മുൻകൈ എടുക്കും.

● അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന്‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സഹായം ലഭ്യമാക്കും .

എൽഡിഎഫ്‌ തെരഞ്ഞടുപ്പ്‌ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പി കെ നാസർ അധ്യക്ഷനായി. എ പ്രദീപ്‌ കുമാർ സ്വാഗതം പറഞ്ഞു. എം മെഹബൂബ്‌, പി കെ നാസർ, പി കിഷൻചന്ദ്‌, എം പി സൂര്യനാരായണൻ, കെ കെ അബ്ദുള്ള, ഒ പി അബ്ദുറഹ്‌മാൻ, സാലിഹ്‌ ശിഹാബ്‌ തങ്ങൾ, ബഷീർ വടേരി എന്നിവർ പങ്കെടുത്തു.

#LDFManifesto #signed #boom #Kozhikode

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories