#gangattack |മൂന്നാറിൽ വിനോദസഞ്ചാരികൾക്കെതിരെ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കെതിരെ അസഭ്യവർഷം

#gangattack |മൂന്നാറിൽ വിനോദസഞ്ചാരികൾക്കെതിരെ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കെതിരെ അസഭ്യവർഷം
Apr 16, 2024 02:41 PM | By Susmitha Surendran

മൂന്നാർ : (truevisionnews.com)   ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപ സംഘം സ്ത്രീകളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ14-ാം തീയതിയാണ് ആനക്കുളം ചെക്ക് ഡാം ഭാഗത്ത് വച്ച് അക്രമണം ഉണ്ടായത്. എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്.

വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി നൽകി. പരസ്യമായി മദ്യപിച്ചാണ് സംഘത്തിൻ്റെ അഴിഞ്ഞാട്ടമെന്നും പരാതിയിലുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മാങ്കുളം. വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് പ്രധാന ആകർഷണം. പതിവായി നിരവധി സന്ദർശകരെത്തുന്ന പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറഞ്ഞു.

എന്നാൽ പ്രദേശത്ത് കൃത്യമായ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങൾ ഇത് വരെയും നടപ്പിലാക്കിയില്ലെന്നും പരാതിയുണ്ട്.

#Alcohol #gang #attack #tourists #Mankulam #Idukki.

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories