വാളയാർ: (truevisionnews.com) കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിന്‍ എൻജിന്‍റെ അടിയിൽ കുടുങ്ങി. എൻജിന് അടിയിൽ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി.
ഒടുവിൽ ട്രെയിൻ പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് മയിലിനെ പുറത്തെടുത്തത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ട്രെയിൻ ചത്തിരുന്നു.
ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്, ട്രാക്കിൽ നിന്ന മയിൽ പെട്ടത്.
ശബ്ദം കേട്ടെങ്കിലും വനമേഖല ആയായതിനാൽ ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
#peacock #came #across #railway #track #got #stuck #under #train #engine.