#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം

#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം
Apr 18, 2024 08:07 AM | By VIPIN P V

കരുനാഗപ്പള്ളി (കൊല്ലം): (truevisionnews.com) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നഴ്‌സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി.

മലയിൻകീഴ് വിളവൂർക്കൽ കുണ്ടമൺഭാഗം ശങ്കരൻ നായർ റോഡ് സായിറാമിൽ ബിജുകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജിൽ മുറിയെടുത്തത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ചമുതൽ ബിജുകുമാറിനെ കാണാനില്ലായിരുന്നു.

ഇതുസംബന്ധിച്ച് ബന്ധുക്കൾ മലയിൻകീഴ് പോലീസിൽ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നു ജോലിക്ക് പോയെങ്കിലും ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല.

വൈകീട്ട് വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഫോൺ കൊണ്ടുപോയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

ഭാര്യ: ശാലിനി (ഹെഡ് നഴ്‌സ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്). മക്കൾ: രാഹുൽ, വന്ദന. കരുനാഗപ്പള്ളി പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

#Dead #MedicalCollegeNursingOfficer #Lodge; #Allegation #pressure #left #organization #employees

Next TV

Related Stories
#aryarajendran | മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ്, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, ദുരൂഹത

May 1, 2024 11:32 AM

#aryarajendran | മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ്, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, ദുരൂഹത

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല....

Read More >>
#accident | ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

May 1, 2024 11:27 AM

#accident | ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു....

Read More >>
#temperature |ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്

May 1, 2024 11:20 AM

#temperature |ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ....

Read More >>
#sexuallyassault | ഒന്‍പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 44-കാരന് 93 വര്‍ഷം കഠിനതടവ്

May 1, 2024 11:05 AM

#sexuallyassault | ഒന്‍പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 44-കാരന് 93 വര്‍ഷം കഠിനതടവ്

രണ്ടു വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളിലായി 60 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ്...

Read More >>
#goldrate |  സംസ്ഥാനത്ത്  സ്വർണത്തിന് 800 രൂപ കുറഞ്ഞു

May 1, 2024 10:49 AM

#goldrate | സംസ്ഥാനത്ത് സ്വർണത്തിന് 800 രൂപ കുറഞ്ഞു

ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്....

Read More >>
#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

May 1, 2024 10:40 AM

#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ്...

Read More >>
Top Stories