#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി
Apr 17, 2024 08:49 AM | By Aparna NV

 കൊച്ചി: (truevisionnews.com) കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.

ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ദുബായിലും വിമാനങ്ങൾ റദ്ദാക്കി ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം.

എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.

റെഡ് അലർട്ട് കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി.

#Heavy #rain #UAE #3 #flights #from #Kochi #have #been #cancelled

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
 #ThrissurPooram|തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

Apr 13, 2024 09:27 AM

#ThrissurPooram|തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു. ആരോഗ്യ...

Read More >>
Top Stories