#pollingstation | പോളിങ് സ്റ്റേഷനിൽ മഷി പുരട്ടാൻ വിദ്യാർത്ഥിനി; കൈ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

#pollingstation | പോളിങ് സ്റ്റേഷനിൽ മഷി പുരട്ടാൻ വിദ്യാർത്ഥിനി; കൈ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ
Apr 30, 2024 06:01 AM | By Susmitha Surendran

ഫറോക്ക്:  (truevisionnews.com) വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉൾപ്പെടെ ആശങ്കകളും പരാതികളും നിലനിൽക്കേ പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർത്ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു.

വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർത്ഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനി എൻ.എസ്.എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എ.എൽ.പി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തുന്നത്.

പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർത്ഥിനിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചുവത്രെ.

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.

വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയുടെ കൈവിരലുകളിൽ പഴുപ്പുവന്ന് ഗുരുതരമായി.

സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്. സിൽവർ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാൽ അടയാളം മാഞ്ഞുകിട്ടണമെങ്കിൽ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നിൽക്കണം.

ചിലർക്ക് പുതിയ നഖവും തൊലിയും വരുന്നതോടു കൂടിമാത്രമേ മഷി മായുകയുള്ളൂ. വിദ്യാർത്ഥിനിയെ മഷി പുരട്ടാൻ ഏൽപിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്​.

#Student #apply #ink #polling #station #critical #condition #hand #abscess

Next TV

Related Stories
#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

May 17, 2024 10:27 PM

#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി...

Read More >>
#arrest |  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

May 17, 2024 09:39 PM

#arrest | റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ...

Read More >>
#Birdflu  |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

May 17, 2024 09:37 PM

#Birdflu |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ്...

Read More >>
#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024 09:23 PM

#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു...

Read More >>
#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

May 17, 2024 09:20 PM

#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ...

Read More >>
Top Stories