#accident |കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം

#accident |കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
Apr 30, 2024 06:12 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു.

പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.

കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.

വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച് ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു.

കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു. നാട്ടുകാർ എത്തിയപ്പോൾ ആർക്കും ബോധമുണ്ടായിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്.

സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു പ്രാരംഭ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.

അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

#Car #lorry #collide #Kannur #Five #dead.

Next TV

Related Stories
#privatebus | പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് 'ലതഗൗതം' കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ കയ്യടി

May 21, 2024 07:36 AM

#privatebus | പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് 'ലതഗൗതം' കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ കയ്യടി

രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ...

Read More >>
#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

May 21, 2024 07:22 AM

#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

മനുക്കുട്ടന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് സംഘം അന്വേഷണം...

Read More >>
#ksudhakaran | കെ സുധാകരന് നിര്‍ണായകം;  ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

May 21, 2024 07:00 AM

#ksudhakaran | കെ സുധാകരന് നിര്‍ണായകം; ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി...

Read More >>
#organtrade |  ‘സ്വന്തം വൃക്ക വിറ്റതോടെ ഇതിലെ സാധ്യത മനസ്സിലായി; ആളൊന്നിന് കമ്മിഷൻ 5 ലക്ഷം’ ;കൂടുതൽ വിവരങ്ങൾ പുറത്ത്

May 21, 2024 06:45 AM

#organtrade | ‘സ്വന്തം വൃക്ക വിറ്റതോടെ ഇതിലെ സാധ്യത മനസ്സിലായി; ആളൊന്നിന് കമ്മിഷൻ 5 ലക്ഷം’ ;കൂടുതൽ വിവരങ്ങൾ പുറത്ത്

2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞത് എന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി എന്നാണ് വിവരം. തുടർന്നാണ്...

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 06:30 AM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം...

Read More >>
Top Stories