#arrest | വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

#arrest | വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍
Mar 30, 2024 01:07 PM | By Athira V

മലപ്പുറം : ( www.truevisionnews.com ) കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി.

കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു. കുഞ്ഞിനെ ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് കാളികാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മോശമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെനിന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പിതാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബാലനീതി വകുപ്പടക്കം ചുമത്തിയാണ് ജുനൈദിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കാളികാവില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മറ്റൊരു രണ്ടരവയസ്സുകാരി കൊല്ലപ്പെട്ടത്.

കാളികാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) ആണ് രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുന്‍പേയാണ് സമാനരീതിയില്‍ മറ്റൊരു കുഞ്ഞിന് നേരേയും അതിക്രമമുണ്ടായിരിക്കുന്നത്.

#toddler #brutally #attacked #father #kalikavu #malappuram

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories