#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്
Apr 28, 2024 10:14 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ സി.പി.എമ്മും ഇടതുപക്ഷ സഹയാത്രികരും ഉയർത്തുന്ന വർഗീയ ആരോപണങ്ങൾ സമൂഹത്തിൽ വെടിമരുന്നുകൾ നുള്ളി നുള്ളി വിതറുന്നതാണെന്ന് സമസ്ത തൃശൂർ ജില്ല വർക്കിങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം.

ഷാഫിക്ക് വേണ്ടി വടകരയിൽ ആർത്തലച്ച ജനം മുഴുവൻ ഒരു മതത്തിന്റെ ആളുകൾ മാത്രമാണ് എന്ന അത്യന്തം സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവ് ബോധപൂർവം ക്രിയേറ്റ് ചെയ്യുകയാണ് ഇവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകളായിരുന്നു സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ എഴുത്തുകാർ/കാരി എന്ന് ഘോഷിക്കപ്പെട്ടവരുടെ വാളിൽ പോലും ഈ വിഷയത്തിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘ഷാഫിയെ പോലുള്ള പേരുള്ള നേതാക്കളെ ഇനി ഒരു സാമുദായിക വിഷയത്തിൽ പോലും പ്രതികരിച്ചാൽ തന്റെ മതേതര പ്രതിഛായ പോകുമോ എന്ന പേടി നിലനിർത്തുക. ഇതുമാത്രമാണ് നിങ്ങളിൽ ചിലരുടെ ലക്ഷ്യം.

സമുദായം ഏറ്റെടുത്ത ചില വിഷയങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലോ വി.ടി ബൽറാമോ റിജിൽ മാക്കുറ്റിയോ പ്രതികരിച്ച പോലെ പോലും പ്രതികരിക്കാത്ത ആൾ ആണ് ഈ ഷാഫി പറമ്പിൽ. നിങ്ങളുടെ ഭാഷയിലെ തികഞ്ഞ 'മതനിരപേക്ഷ' പൊളിറ്റീഷ്യൻ.

എന്നിട്ടും നിങ്ങൾ അയാളെ മതത്തിന്റെ ഫ്രയിമിനുള്ളിൽ പൂട്ടി, വടകരയിൽ ആർത്തിരമ്പിയ ജനത്തെ മത അശ്ലീലമായി പ്രചരിപ്പിക്കുന്നത് അത്യധികം ഞെട്ടൽ ഉണ്ടാകുന്നതാണ്. നമ്മുടെ സോഷ്യൽ ഫ്രാബ്ബിക്കിനെ അത് ബ്രേക്ക് ചെയ്യും.

വടകരയിൽ അയാൾക്കൊപ്പം കൂടിയ, ചിരിച്ച, പ്രവർത്തിച്ച, ആർത്തലച്ച, പലമതത്തിൽ നിന്നുമുള്ള/മതമില്ലാത്ത പരശ്ശതം മനുഷ്യരെ നിങ്ങൾ ഒറ്റയടിക്ക് വർഗ്ഗീയ വാദികൾ ആക്കിക്കഴിഞ്ഞു ഇതിനകം..!! മാത്രമല്ല വടകരയിലുള്ള ഒരു സമുദായത്തെ മുഴുവൻ നിങ്ങൾ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുന്നു.!’ - ബഷീർ ഫൈസി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റു പോലും എഴുതിയിട്ടുണ്ടായിരുന്നില്ല. ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, പക്ഷെ തികഞ്ഞ രാഷ്ട്രീയ ബോധ്യം ഉണ്ട്.

എന്നാൽ വോട്ടെടുപ്പ് അവസാനിച്ചു കഴിഞ്ഞ ഈ സമയത്ത് കക്ഷി രാഷ്ട്രീയം അല്ലാത്ത ഒരു കാര്യം പറയട്ടെ. ഇന്നലെ കേരളത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ എഴുത്തുകാർ/കാരി എന്ന് ഘോഷിക്കപ്പെട്ടവരുടെ വാളിൽ പോലും ഒരു നരേറ്റീവ് സൃഷ്ടിക്കുന്നത് കണ്ടപ്പോൾ ഞെട്ടലാണുണ്ടായത്.

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ. വടകരയിൽ ശൈലജ ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് തന്നെയാണ് എൻറെ വിശ്വാസം, എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആ ചിത്രം മറ്റൊന്നായാൽ എത്ര സാമൂഹ്യ ബോധത്താൽ ഉയർന്നു നിൽക്കുന്ന ഏതൊരു മനുഷ്യനെയും തോൽപ്പിക്കാൻ കേവലം ചില മത ചിഹ്നങ്ങൾ മാത്രം മതി എന്ന് ഈ നാട് കൂടി അപമാനത്തോടെ പറഞ്ഞു വെക്കും. ഒരു പ്രമുഖ എഴുത്തുകാരിയുടെ വരികൾ ആണിത്. വ

ടകരയിൽ ആര് ജയിക്കും തോൽക്കും എന്നതല്ല എന്റെ ഈ പോസ്റ്റിന്റെ ലക്ഷ്യം, എഴുതിയ ആളുടെ സാഹിത്യ രംഗത്തെ ക്രഡിബിലിറ്റിയൊ ഇല്ലായ്മയോ ഒന്നും എന്റെ വിഷയമേ അല്ല.

പക്ഷെ അവർ പറഞ്ഞു വെക്കുന്നത് പച്ച വർഗീയതയാണ്. ഒരിക്കലും കേരളീയ സമൂഹം അംഗീകരിച്ചു കൊടുക്കാനാവാത്ത വർഗ്ഗീയത. ഷാഫിക്ക് വേണ്ടി വടകരയിൽ ആർത്തലച്ച ജനം മുഴുവൻ ഒരു മതത്തിന്റെ ആളുകൾ മാത്രമാണ് എന്ന അത്യന്തം സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവ് ബോധപൂർവം ക്രിയേറ്റ് ചെയ്യുകയാണ് ഇവർ.

വടകരയിലെ ബിജെപി പ്രവർത്തകരോ സ്ഥാനാർഥിയോ പോലും ഇതുവരെ (ഇന്നുമുതൽ അവരും പറഞ്ഞു തുടങ്ങും) ഉയർത്താത്ത ഈ വാദം 'മതനിരപേക്ഷ വാദികൾ'എന്ന് ഉറക്കെ പറയുന്ന ഒരു വിഭാഗത്തിനു എങ്ങിനെ പറയാനാവുന്നു.?

അവരുടെ പോസ്റ്റിൽ അവർ തന്നെ പങ്കുവെച്ച ഒരു പോസ്റ്റിലെ വരികൾ ഇങ്ങിനെ കൂടിയാണ്:

വടകരയിലേക്ക് ഒരു പ്രത്യക മത വിഭാഗത്തിൽ നിന്നുള്ള ആളായത് കൊണ്ട് മാത്രം പരിഗണിക്കപ്പെട്ട് അവിടെയെത്തിയപ്പോൾ അത് കൊണ്ട് മാത്രം ആർത്തലച്ച ഒരു സമൂഹം കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ ഒന്നായിരുന്നു.

 'പ്രത്യേക മത വിഭാഗം' എന്നൊന്നും ഗോപ്യമായി പറയണം എന്നില്ല സുഹൃത്തേ, ഷാഫിയുടെ മതം തന്നെയാണ് നിങ്ങളുടെ പ്രശനം. ഷാഫിക്ക് വേണ്ടി ഏതെങ്കിലും ഒരു മുസ്ലിം മത സംഘടന പള്ളിയിൽ 'ഫത്വ'ഇറക്കിയോ.? നിങ്ങൾ പറഞ്ഞ പോലെ ഏതെങ്കിലും ഒരു മുസ്ലിം മത ചിഹ്നം ഉയർത്തി പ്രചരണം നടത്തിയോ..? നിങ്ങൾ ഇതിനു മറുപടി തന്നെ പറ്റൂ..!!

ഷാഫി പെരുന്നാൾ നിസ്കാരത്തിനു ഇരിക്കുന്ന ഒരു ചിത്രം കണ്ടത് ഞാൻ ഓർക്കുന്നു. അയാൾക് അദ്ദേഹത്തിന്റെ ആരാധന ചെയ്യുന്നതിന് ഭരണഘടനപരമായി വല്ല തടസ്സവും ഉണ്ടോ..!? പക്ഷെ നിങ്ങൾ ഈ നിമിഷം വരെയും എഴുതികണ്ടില്ല, (അങ്ങിനെ എഴുതാൻ പാടില്ല എന്നുതന്നെയാണ് എന്റെ നിലപാട്.) 

പക്ഷെ മതനിരപേക്ഷതയുടെ കപട ബാലൻസിനെങ്കിലും

സുരേഷ് ഗോപിയെ കുറിച്ച്:

"തൃശൂരിലേക്ക് ഒരു പ്രത്യക മത വിഭാഗത്തിൽ നിന്നുള്ള ആളായത് കൊണ്ട് മാത്രം പരിഗണിക്കപ്പെട്ട് അവിടെയെത്തിയപ്പോൾ അത് കൊണ്ട് മാത്രം ആർത്തലച്ച ഒരു സമൂഹം കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ ഒന്നായിരുന്നു.

ഇങ്ങിനെ എഴുതാൻ പേന വിറക്കും നിങ്ങൾക്ക്. ഈ വിവാദത്തിന്റെ ലക്ഷ്യം മറ്റൊന്നാണല്ലോ. വെടിമരുന്നുകൾ നുള്ളി നുള്ളി വിതറുക. അങ്ങിനെ ഒരുതരം പേരുള്ളവരെ ഭയപ്പെടുത്തി, ചാപ്പകുത്തി അരികുവൽക്കരിക്കുക..!!

ഷാഫിയെ പോലുള്ള പേരുള്ള നേതാക്കളെ ഇനി ഒരു സാമുദായിക വിഷയത്തിൽ പോലും പ്രതികരിച്ചാൽ തന്റെ മതേതര പ്രതിഛായ പോകുമോ എന്ന പേടി നിലനിർത്തുക.

ഇതുമാത്രമാണ് നിങ്ങളിൽ ചിലരുടെ ലക്ഷ്യം. പക്ഷെ നിങ്ങൾ ഇപ്പോൾ ചാപ്പകുത്തി സോഷ്യൽ ഓഡിറ്റിനു വിധേയപ്പെടുത്തുന്ന  ഷാഫി പറമ്പിൽ എന്ന സ്ഥാനാർഥി സമുദായം ഏറ്റെടുത്തു പ്രതികരിച്ച ചില വിഷയങ്ങളിൽ പോലും മൗനം പാലിച്ച രാഷ്ട്രീയക്കാരനാണ്. 

രാഹുൽ മാങ്കൂട്ടത്തിലോ  വി. റ്റി ബൽറാമോ  റിജിൽ മാങ്കുറ്റിയോ പ്രതികരിച്ച പോലെ പോലും പ്രതികരിക്കാത്ത ആൾ ആണ് ഈ ഷാഫി. നിങ്ങളുടെ ഭാഷയിലെ തികഞ്ഞ 'മതനിരപേക്ഷ' പൊളിറ്റീഷ്യൻ. എന്നിട്ടും നിങ്ങൾ അയാളെ...",

#Communal #Controversy #Vadakara #Ammunition #sprinkled #scattered #Samasta #leader #against #allegations

Next TV

Related Stories
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:54 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു...

Read More >>
#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 13, 2024 09:25 PM

#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി...

Read More >>
#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

May 13, 2024 09:04 PM

#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം...

Read More >>
#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

May 13, 2024 08:47 PM

#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്....

Read More >>
Top Stories