#KSurendran | ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്​ലിം തീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ

#KSurendran | ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്​ലിം തീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ
Mar 29, 2024 05:00 PM | By VIPIN P V

കൽപറ്റ: (truevisionnews.com) ക്രൈസ്തവർ പീഡനം നേരിടുന്നുവെന്ന ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

ആരുടെയും പൗരത്വം കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുന്നില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്​ലിം തീവ്രവാദികളാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അവർ ലക്ഷ്യമിടുന്നത് ആർ.എസ്.എസിനെ മാത്രമല്ല ക്രൈസ്തവരെ കൂടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ക്രൈസ്തവ രാജ്യങ്ങളെ മുസ് ലിം രാജ്യമാക്കാൻ നോക്കുന്നതാരാണെന്ന് വിമർശിക്കുന്നവർ ആലോചിച്ചാൽ മതിയെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂരമായ മർദനങ്ങൾ അന്ധകാര ശക്തികളിൽ നിന്ന് നേരിടേണ്ടി വരുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് ജെ. നെറ്റോ പറഞ്ഞത്.

2014ൽ 147 അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്നുവെങ്കിൽ 2023ൽ അത് 687 ആയി ഉയർന്നു. ഇവക്കെല്ലാം കാരണമായി തീരുന്ന ച്ഛിദ്രശക്തികൾക്കെതിരെ നിലപാടുകൾ സ്വീകരിക്കേണ്ട ആവശ്യകത നാം തിരിച്ചറിയണമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

#citizenship #questioned; #KSurendran #Muslim #terrorists #causing #problems.

Next TV

Related Stories
#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

Apr 26, 2024 11:11 AM

#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ്...

Read More >>
#akantony |  'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

Apr 26, 2024 10:47 AM

#akantony | 'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന്...

Read More >>
#pinarayivijayan |  'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

Apr 26, 2024 10:16 AM

#pinarayivijayan | 'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
Top Stories