#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ
Apr 27, 2024 10:49 AM | By VIPIN P V

ദില്ലി: (truevisionnews.com) സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി.

വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ബൽസാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്. സമീർ, ഫർദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സമീറും ഫർദീനെയും ഇവരുടെ ബന്ധു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

ഇവിടെ വെച്ച് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. അർദ്ധരാത്രിയോടെ ബന്ധുക്കളായ സമീറും ഫർദീനും ഒരുമിച്ച് പുറത്തേക്ക് പോയി. പിന്നാലെയെത്തിയ സംഘം ഇവരെ കത്തികൊണ്ടു കുത്തുകയായിരുന്നു.

ആക്രമണത്തിൽ മുബിൻ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടിൽ വെച്ചുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണണെന്ന് മുബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പരിക്കേറ്റ മുബിൻ ആണ് ആക്രമണ വിവരം പൊലീസിൽ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സമീറിന് അടിവയറ്റിലും തോളിലും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റിരുന്നു. കൊല്ലപ്പട്ട ഫർദ്ദീൻ റിക്ഷാ ഡ്രൈവറാണ്. ഇയാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

കേസിൽ അബ്ദുൾ സമ്മി (19), വികാസ് (20), അർഷ്‌ലാൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊല്ലപ്പെട്ട സമീറിനോടും ഫർദീനിനോടും സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ സിഗരറ്റ് നൽകാൻ കൂട്ടാക്കിയില്ല.

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

#dispute #over #cigarettes; #Two #people #stabbed #death, #accused #were #arrested

Next TV

Related Stories
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

May 8, 2024 10:02 PM

#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത്...

Read More >>
#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

May 7, 2024 10:47 AM

#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

May 7, 2024 10:19 AM

#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ്...

Read More >>
#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

May 6, 2024 08:34 PM

#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന...

Read More >>
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
Top Stories