#health |മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

#health |മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
Mar 29, 2024 03:29 PM | By Susmitha Surendran

(truevisionnews.com)  മുട്ട ശരിക്കും കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണമാണോ? മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഇതിനെ കുറിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ടാകും.

പ്രോട്ടീന്റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട.

എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പലരും വിശ്വസിക്കുന്നത്.

മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയൻ്റിഫിക് സെഷനിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു.

മുട്ട ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ ഭാഗമാണെന്നും ​ഗവേഷകർ പറയുന്നു. മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും (CVD) നിർണായകമായ ഒരു ബന്ധവുമില്ലെന്നാണ് പഠനത്തിൽ പറയുന്നത്.

കാർഡിയോ വാസ്കുലാർ ഡിസീസ് അപകടസാധ്യതയിൽ മുട്ടയുടെ നിർണായകമായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പഠനം വെളിപ്പെടുത്തി.

മുട്ടയിൽ അധിക അളവിൽ വിറ്റാമിനുകൾ (വിറ്റാമിൻ ഡി പോലുള്ളവ) അല്ലെങ്കിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഓരോ ആഴ്ചയും കുറഞ്ഞത് 12 മുട്ടകൾ കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു.

സാധാരണ കൊളസ്‌ട്രോളിന്റെ അളവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും ഉള്ള ആരോഗ്യവാനായ ഒരു മുതിർന്നയാൾക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകൾ കഴിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

മറിച്ച് വെണ്ണ, ചീസ്, സംസ്കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ, ബേക്കറി സാധനങ്ങളിലെ ട്രാൻസ് ഫാറ്റുകൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

#eating #eggs #increase #cholesterol?

Next TV

Related Stories
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
Top Stories