#arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

 #arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ
Mar 28, 2024 10:01 PM | By Aparna NV

ബെംഗളൂരു:(truevisionnews.com) കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെ പിടികൂടി എന്‍.ഐ.എ. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫ് എന്നയാളെ എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്.

മറ്റുരണ്ടു പ്രതികള്‍ക്ക് മുസമ്മില്‍ സഹായം നല്‍കിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ 12 സ്ഥലത്തും തമിഴ്‌നാട്ടില്‍ അഞ്ചിടത്തും ഉത്തര്‍പ്രദേശില്‍ ഒരിടത്തുമാണ് ബുധനാഴ്ച എന്‍.ഐ.എ. പരിശോധന നടത്തിയത്.

മാര്‍ച്ച് ഒന്നിനു നടന്ന സ്‌ഫോടനത്തില്‍ ആദ്യം ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാര്‍ച്ച് മൂന്നിന് കേസ് എന്‍.ഐ.എ. ഏറ്റെടുത്തു.

സ്‌ഫോടനം നടത്തിയത് മുസ്സവിര്‍ ഷസീബ് ഹുസ്സൈന്‍ എന്നയാളാണെന്ന് നേരത്തെ എന്‍.ഐ.എ. തിരിച്ചറിഞ്ഞിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റൊരാള്‍ അബ്ദുള്‍ മത്തീന്‍ താഹയാമെന്നും തിരിച്ചറിഞ്ഞു. ഇവര്‍ രണ്ടു പേരും ഒളിവിലാണ്.

പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് എന്‍.ഐ.എ. പരിശോധന നടത്തിയത്. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

#rameshwaram #cafe #blast #nia #arrest

Next TV

Related Stories
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 27, 2024 09:27 AM

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്....

Read More >>
#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

Apr 27, 2024 08:56 AM

#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം...

Read More >>
#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

Apr 27, 2024 08:32 AM

#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു....

Read More >>
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
Top Stories