#ElamaramKareem | ബേപ്പൂരിന്റെ മണ്ണിൽ എളമരം കരീമിന് ആവേശകരമായ സ്വീകരണം

#ElamaramKareem | ബേപ്പൂരിന്റെ മണ്ണിൽ എളമരം കരീമിന് ആവേശകരമായ സ്വീകരണം
Mar 28, 2024 09:40 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) രണ്ടു തവണ എംഎഎൽഎയും വ്യവസായ മന്ത്രിയുമായി മണ്ഡലത്തിൽ നിറഞ്ഞു നിന്ന എളമരം കരീമിന്‌ ബേപ്പൂരിന്റെ മണ്ണിൽ ആവേശ സ്വീകരണം.

അരക്കിണർ ചാക്കേരിക്കാടില്‍ ചുവന്നമുണ്ടും വെള്ള ഷര്‍ട്ടുമിട്ടാണ്‌ കുരുന്നുകൾ വരവേറ്റത്‌.

സ്ഥാനാർഥിയുടെ കൈപിടിച്ച്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ നടന്നപ്പോൾ ഫോട്ടോ എടുക്കാൻ നാട്ടുകാർ ചുറ്റുംകൂടി. വേനൽചൂടിനെ വെല്ലുന്ന ആവേശമാണ്‌ കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ നാടെങ്ങും ലഭിച്ചത്‌.


കല്ലിങ്ങലിൽനിന്നാണ് ആരംഭിച്ചത്. തൊണ്ണൂറിലെത്തിയ പിണ്ണാണത്ത് കാർത്യായനി നിറഞ്ഞചിരിയോടെ വരവേറ്റു. അകമ്പടിയായി മുത്തുക്കുടകളും ചെണ്ടമേളവും.

യുവതയുടെ വകയായി ചെറിയ പടക്കംപൊട്ടിക്കലും. നടുവട്ടം തട്ടാടത്ത് കാവ് സ്കൂളിന് സമീപവും തോണിച്ചിറയിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസെത്തിയത് ആവേശം കൂട്ടി.

പാറപ്പുറം നവചേതന ക്ലബ്ബിന് സമീപം സ്വീകരിക്കാനെത്തിയത് വി പി സുഭാഷ് ആയിരുന്നു. ബൈക്കപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട സുഭാഷ് വീൽചെയറിലിരുന്ന് കണിക്കൊന്ന നൽകി വിജയാശംസ നേർന്നു.


ഉച്ചക്ക് ശേഷം നല്ലളം മോഡേണ്‍ ബസാര്‍, റഹ്മാന്‍ ബസാര്‍, ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം രാമാനാട്ടുകര നഗരസഭയിലെ ചുള്ളിപ്പറമ്പിലെത്തി.

കര്‍ഷകരും വനിതകളുമുള്‍പ്പെടുന്ന വന്‍കൂട്ടാമാണ് ഇവിടെ സ്ഥാനാര്‍ഥിയെ വരവേറ്റത്. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിലെ സിപെക്സ് ഓഡിറ്റോറിയത്തില്‍നിന്ന് ചാലിയം ലൈറ്റ് ഹൗസില്‍ എത്തിയാണ് പര്യടനം സമാപിച്ചത്.

എൽഡിഎഫ് നേതാക്കളായ എം ഗിരീഷ്, ടി രാധാഗോപി, മുരളി മുണ്ടെങ്ങാട്ട്, പ്രകാശ് കറുത്തേടത്ത്, വാഴയിൽ ബാലകൃഷ്ണൻ, കെ ബീരാൻ കുട്ടി, കെ രാജീവ്, കെ എ ലൈല തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു സുധർമ, കെ ജയപ്രകാശ്, കെ സി അൻസാർ, ടി കെ ശൈലജ, എ ടി റിയാസ് അഹമ്മദ് , എം സമീഷ്, വി കെ സി റസാഖ് എന്നിവർ സംസാരിച്ചു.

#Enthusiastic #reception #for #ElamaramKareem #soil #Beypur

Next TV

Related Stories
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
Top Stories