#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും - നിര്‍മല സീതാരാമന്‍

#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും -  നിര്‍മല സീതാരാമന്‍
Mar 28, 2024 08:25 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ.

കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 2016 മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പ്രശ്നം, കടം എടുക്കാൻ പരിധിയുണ്ട്, എന്നാൽ പരിധിയും കഴിഞ്ഞു തിരിച്ചടക്കാൻ കഴിയാത്ത രീതിയിലാണ് നിലവിൽ കേരളത്തിന്റെ കടമെടുപ്പെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.

കേന്ദ്രത്തില്‍ മുമ്പ് ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാരിനെയും മന്ത്രി വിമർശിച്ചു.യുപിഎ സർക്കാരിന്റെ കാലത്ത് 8 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നിട്ടും 40,000 കോടി രൂപയുടെ വികസനമാണ് നടന്നത്.

എന്നാൽ മോദി സർക്കാർ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് അനുവദിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

വ്യവസായങ്ങൾ കൂട്ടമായി കേരളം വിടുന്നുവെന്നും കേരളത്തിലെ ഭരണാധികാരികൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി.

കിറ്റെക്സ് പോലെയുള്ള കമ്പനികൾ കേരളം വിട്ട് തെലങ്കാനയിലേക്ക് പോകുന്നത് കേരളം വ്യവസായ സൗഹൃദം അല്ലാത്തത് കൊണ്ടാണെന്നും കുറ്റപ്പെടുത്തി.

ശമ്പളം നൽകാൻ പണമില്ലെന്നാണ് കേരളം പറയുന്നത്. അപ്പോൾ കിട്ടുന്ന പണം എവിടെ പോകുന്നു. പണ്ട് കൊട്ടിയാഘോഷിച്ച 'കേരള മോഡൽ ' ഇപ്പോൾ ഇല്ല.

സംസ്ഥാനം രാജ്യത്ത് ഏറെ പിന്നിലാണ്. കേരളത്തിൽ ജോലി നൽകാതെ, മോദി സർക്കാർ ജോലി നൽകുന്നില്ലെന്ന് പറയുന്നു. ദേശീയ ശരാശരി നോക്കുമ്പോൾ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

കേരളസർക്കാരിനെ അഴിമതി കള്ളന്മാർ എന്ന് വിളിച്ച അവർ ലൈഫ് മിഷൻ,സ്വർണ്ണ കടത്ത് തുടങ്ങിയ വിവാദങ്ങളെയും തന്റെ പ്രസംഗത്തിൽ കൊണ്ടുവന്നു.

കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപിയെ നല്‍കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

#NarendraModi #bring #miracle #Kerala #he #gives #BJP #MP #NirmalaSitharaman

Next TV

Related Stories
#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Apr 28, 2024 12:19 PM

#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ...

Read More >>
#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

Apr 28, 2024 12:14 PM

#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

വൈകിയിരുന്നെങ്കിൽ രക്തം വാർന്ന് അത്യാഹിതം സംഭവിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ...

Read More >>
#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

Apr 28, 2024 11:57 AM

#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി...

Read More >>
#landslide | മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം; 50ലേറെ വീടുകൾ തകർന്നു; 500ഓളം പേരെ മാറ്റിപ്പാർപ്പിച്ചു

Apr 28, 2024 11:14 AM

#landslide | മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം; 50ലേറെ വീടുകൾ തകർന്നു; 500ഓളം പേരെ മാറ്റിപ്പാർപ്പിച്ചു

അതിനിടെ, റംബാനിലെ മണ്ണിടിച്ചിൽ വിലയിരുത്താനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഉന്നത വിദഗ്ധരുടെ സംഘത്തെ...

Read More >>
#ArvinderSinghLovely | ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു

Apr 28, 2024 10:39 AM

#ArvinderSinghLovely | ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു

കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. രാജിവെക്കാനുള്ള...

Read More >>
#arrest | സുഹൃത്തുക്കളുമായി കൂടുതൽ സമയവും വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി

Apr 28, 2024 07:52 AM

#arrest | സുഹൃത്തുക്കളുമായി കൂടുതൽ സമയവും വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി

പതിവായി വീഡിയോകോൾ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മിൽ പലതവണ...

Read More >>
Top Stories