#fire |ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; അപകടത്തില്‍ ആളപായമില്ല

#fire |ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; അപകടത്തില്‍ ആളപായമില്ല
Apr 28, 2024 11:37 AM | By Susmitha Surendran

കോട്ടയം:  (truevisionnews.com)   ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.

തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു. വാഹനത്തിലുള്ളവര്‍ ഉടൻ തന്നെ പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തമൊഴിവായത്.

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. അപ്പോഴേക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സുമെത്തി.

എങ്കിലും വാഹനം ഭാഗികമായി കത്തിനശിച്ചു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല.

#traveler #who #running #Eratupetta #caught #fire #No #casualties #reported #accident

Next TV

Related Stories
#PoliceCase | കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ഒളിവിലുള്ള യുവാവ്; പൊലീസുകാരെ ആളറിയാതെ തടഞ്ഞ് വെട്ടിലായി നാട്ടുകാരും

May 12, 2024 09:51 AM

#PoliceCase | കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ഒളിവിലുള്ള യുവാവ്; പൊലീസുകാരെ ആളറിയാതെ തടഞ്ഞ് വെട്ടിലായി നാട്ടുകാരും

വ്യാഴാഴ്ച രാത്രി പുളങ്കരയിലെ വീട്ടിൽ നിന്ന് ഷിഹാബിനെ പിടികൂടുന്നത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന്...

Read More >>
#ViralHepatitis | വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു: ഒരു മരണം കൂടി; ആശങ്ക, അഞ്ച് മാസത്തിനിടെ ഏഴ് മരണം

May 12, 2024 09:40 AM

#ViralHepatitis | വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു: ഒരു മരണം കൂടി; ആശങ്ക, അഞ്ച് മാസത്തിനിടെ ഏഴ് മരണം

ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്. മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ...

Read More >>
#rain | സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 12, 2024 09:13 AM

#rain | സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിൽ മാത്രവും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട്...

Read More >>
#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് മൂന്ന് പേ‍ര്‍ക്കായി തിരച്ചിൽ

May 12, 2024 09:09 AM

#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് മൂന്ന് പേ‍ര്‍ക്കായി തിരച്ചിൽ

അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല....

Read More >>
#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

May 12, 2024 08:52 AM

#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

അപകടത്തിൽപെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ...

Read More >>
#KKRama | ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം; ഹരിഹരനെ തള്ളി കെ.കെ.രമ

May 12, 2024 08:42 AM

#KKRama | ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം; ഹരിഹരനെ തള്ളി കെ.കെ.രമ

‘‘ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല...

Read More >>
Top Stories